മുംബൈ: വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ തെന്നിന്ത്യൻ താരം മേഘ ആകാശ് വിവാഹിതയാകുന്നു. കഴിഞ്ഞ ദിവസം താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. സായി വിഷ്ണുവാണ് വരൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വിവാഹത്തിന്റെ വാർത്തകൾ പുറത്തുവിട്ടത്.
വളരെ ലളിതമായിട്ടായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകൾ. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ ആണ് ഇരുവരും ഒന്നിക്കുന്നത്.
ചെന്നൈയിലാണ് മേഘ ജനിച്ച് വളർന്ന മേഘ, 2017 ൽ റിലീസ് ചെയ്ത ലൈ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നത്. മലയാളിയാണ് മേഘയുടെ മാതാവ്. എന്നൈ നോക്കി പായും തോട്ട, പേട്ട എന്നീ ചിത്രങ്ങളിൽ മേഘ പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്. വിജയ് ആന്റണി നായകനായി എത്തുന്ന മഴൈ പിടിക്കാത്ത മനിതൻ ആണ് മേഘ അവസാനമായി അഭിനയിച്ച ചിത്രം. രണ്ട് തെലുങ്ക് ചിത്രത്തിനും താരം കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
അതേസമയം ഇവരുടെ വിവാഹ തിയതി പുറത്തുവിട്ടിട്ടില്ല. അടുത്ത വർഷത്തിനുള്ളിൽ വിവാഹം ഉണ്ടാകും എന്നാണ് സൂചന. മേഘയുടെയും സായി വിഷ്ണുവിന്റെയും എൻഗേജ്‌മെന്റ് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞു.
Discussion about this post