കൊൽക്കത്ത: ബംഗാളി നടി പായൽ മുഖർജിക്ക് നേരെ ആക്രമണം. ഇന്നലെ രാത്രിയില്‍ ബൈക്ക് യാത്രികൻ ആണ് നടിക്ക് നേരെ ആക്രമണം നടത്തിയത്. നടിയുടെ കാർ തകർത്തു. നടിയുടെ കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടർന്നാണ് സംഭവം.
സംഭവത്തിന് പിന്നാലെ ഫേസ്ബുക്ക് പ്രൊഫൈലിൽ സംഭവം ലൈവ് സ്ട്രീം ചെയ്തു. ഫേസ്ബുക്ക് ലൈവിലൂടെ അവര്‍ സഹായം അഭ്യര്‍ത്ഥിക്കുകയും കൊൽക്കത്ത പോലീസിനെ തന്നെ ടാഗ് ചെയ്യുകയും ചെയ്തു.
തെക്കൻ കൊൽക്കത്തയിലെ അൾട്രാ-പോഷ് സതേൺ അവന്യൂ പ്രദേശത്താണ് സംഭവം നടന്നത്. ബൈക്ക് യാത്രികൻ മുഖർജിയുടെ കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും കാറിൻ്റെ ചില്ല് അടിച്ച് ചില്ലു തകര്‍ക്കുകയും ആയിരുന്നു.
പോലീസ് സ്ഥലത്തെത്തി ബൈക്ക് യാത്രികനെ അറസ്റ്റ് ചെയ്തു. നടി പോലീസിന് പരാതി നല്‍കി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്യായമായി തടഞ്ഞുനിർത്തൽ, ആക്രമണം, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തു.
എംഐ അരശൻ എന്ന ബൈക്ക് യാത്രികനും പായൽ മുഖർജിക്കെതിരെ പരാതി നൽകിയിട്ടുണ്ട്. നടി അശ്രദ്ധമായി വാഹനമോടിച്ച് ബൈക്ക് ഓടിച്ചിരുന്ന തന്നെ ഇടിച്ചതായി പരാതിയില്‍ പറയുന്നു. രണ്ട് പരാതികളും പോലീസ് പരിശോധിച്ചുവരികയാണ്.
Discussion about this post