മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും വേണ്ടി റോസ്‌മേരി ഉപയോഗിക്കുന്നവർ ആകും നമ്മളിൽ ഭൂരിഭാഗവും. റോസ് മേരി വാട്ടർ ആയിരിക്കും ഇതിൽ കൂടുതലായി ഉപയോഗിക്കുന്നുണ്ടാകുക. ഇടതൂർന്ന മുടി ഉണ്ടാകാൻ റോസ് മേരി വാട്ടറിന്റെ ഉപയോഗം വളരെ നല്ലതാണ്. തലയോട്ടിയുടെ ആരോഗ്യം സംരക്ഷിക്കാനും റോസ് മേരി വാട്ടർ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. നാം പതിവായി ഉപയോഗിക്കുന്ന എണ്ണയ്‌ക്കൊപ്പം അൽപ്പം റോസ്‌മേരി ഓയിൽ ചേർത്ത് തലയിൽ തേയ്ക്കുന്നതും സമൃദ്ധമായി മുടി വളരാൻ നല്ലതാണ്.
എന്നാൽ റോസ് മേരി മുടിയ്ക്ക് മാത്രം അല്ല മുഖത്തിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. എന്നാൽ ഇത് ഭൂരിഭാഗം ആളുകൾക്കും അറിയില്ല. മുടിയ്‌ക്കൊപ്പം മുഖം സുന്ദരമാക്കാനും നമുക്ക് റോസ് മേരി വാട്ടർ ഉപയോഗിക്കാം.
നിറം വർദ്ധിപ്പിക്കുന്നതിന് വേണ്ടി റോസ് മേരി വാട്ടർ നമുക്ക് പ്രയോജനപ്പെടുത്താം. റോസ് മേരി സ്വാഭാവിക ആസ്ട്രിജെന്റിനാൽ സമ്പുഷ്ടമാണ്. ഇതാണ് ചർമ്മത്തിന് തിളക്കം നൽകുന്നത്. ചർമ്മത്തിലെ തുറന്ന സുഷിരങ്ങൾ ഇവ അടയ്ക്കുന്നു. ഇത് മൃദുവും പാടുകളുമില്ലാത്ത ചർമ്മം പ്രധാനം ചെയ്യുന്നു. ചർമ്മം അയയുന്നത് തടഞ്ഞ് യുവത്വം പ്രധാനം ചെയ്യുന്നു.
പതിവായി റോസ് മേരി ഓയിലോ റോസ് മേരി വാട്ടറോ ഉപയോഗിച്ച് മുഖം മസാജ് ചെയ്യുന്നത് നന്നായിരിക്കും. ഇത് മുഖത്തേയ്ക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ഇതുവഴി ചർമ്മത്തിന്റെ നിറം വർദ്ധിക്കുകയും ചെയ്യുന്നു.
ഓയിലി സ്‌കിന്നുകാർക്ക് ഇത് തടയാനായി ഉപയോഗിക്കുന്ന മാർഗ്ഗമാണ് റോസ് മേരി. റോസ് മേരി വാട്ടർ അടഞ്ഞ സുഷിരങ്ങൾ വൃത്തിയാക്കുന്നു. ചർമ്മത്തിലെ അധിക ഓയിൽ വലിച്ചെടുക്കുന്നു. കറുത്ത പാടുകൾ ഇല്ലാതാക്കുന്നു. ചർമ്മത്തിലെ ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവും ഇതിനുണ്ട്.
ചൊറിച്ചിൽ, അലർജി എന്നിവ അനുഭവിക്കുന്നവർക്ക് റോസ് മേരി വാട്ടർ ഉപയോഗിക്കാം. ഇതിലെ ആന്റി ഇൻഫ്‌ളമേറ്ററി ഘടകങ്ങൾ ചർമ്മ പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.
Discussion about this post