എറണാകുളം: നടൻ റിയാസ് ഖാനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി യുവ നടി. ഫോണിൽ വിളിച്ച് വളരെ മോശമായി സംസാരിച്ചതായി നടി പറഞ്ഞു. ഇത്തരം സംസാരം എതിർത്തപ്പോൾ ആയിരുന്നു കൂട്ടുകാരികളെ ഒപ്പിച്ച് തരുമോയെന്ന് നടൻ പറഞ്ഞത് എന്നും നടി വ്യക്തമാക്കി. നിരവധി പ്രൊഡക്ഷൻ കൺട്രോളർമാരിൽ നിന്നും മോശം അനുഭവം ഉണ്ടായി എന്നും നടി കൂട്ടിച്ചേർത്തു.
ഏതോ ഒരു ക്യാമറാമാനിൽ നിന്നാണ് റിയാസ് ഖാന് തന്റെ നമ്പർ ലഭിച്ചത്. ഫോണിൽ വിളിച്ച് അദ്ദേഹം കുറച്ച് നേരത്തിന് ശേഷം അശ്ലീല ചുവയോടെ സംസാരിക്കുകയായിരുന്നു. സെക്‌സ് ചെയ്യാൻ ഇഷ്ടമുണ്ടോയെന്ന് ചോദിച്ചു. പിന്നീട് വൃത്തികേടുകൾ പറയുന്നത് തുടർന്നു. ദേഷ്യം വന്നപ്പോൾ സംസാരം മതിയാക്കാൻ താൻ ആവശ്യപ്പെട്ടു.
നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ വേണ്ട എന്നായിരുന്നു ഇതിന് മറുപടിയായി റിയാസ് ഖാൻ പറഞ്ഞത്. ഇതിന് പിന്നാലെയാണ് താൻ ഒൻപത് ദിവസം കൊച്ചിയിൽ ഉണ്ടെന്നും കൂട്ടുകാരികൾ ആരെങ്കിലും ഉണ്ടെങ്കിൽ ഒപ്പിച്ച് തന്നാൽ മതിയെന്നും നടൻ പറഞ്ഞത് എന്നും നടി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ചില ആളുകൾക്ക് വഴങ്ങികൊടുക്കണമെന്ന ആവശ്യം പ്രൊഡക്ഷൻ കൺട്രോളർമാരിൽ നിന്നും ഉണ്ടായി. ഇതിൽ നിരവധി തവണ പരാതി നൽകിയിരുന്നു. എന്നാൽ ഒരു കാര്യവും ഉണ്ടായില്ലെന്നും നടി വ്യക്തമാക്കി.
Discussion about this post