തിരുവനന്തപുരം: താൻ ചലച്ചിത്ര അക്കാമദി ചെയർമാൻ സ്ഥാനത്ത് എത്തിയത് മുതൽ ഒരു സംഘം ആളുകൾ തന്നെ ലക്ഷ്യമിടുകയായിരുന്നുവെന്ന് സംവിധായകൻ രഞ്ജിത്ത്. രാജിക്കാര്യം അറിയിച്ചുകൊണ്ട് മാദ്ധ്യനങ്ങൾക്ക് നൽകിയ ശബ്ദസന്ദേശത്തിൽ ആയിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. സത്യം എന്തെന്ന് അറിയാതെ ആണ് മാദ്ധ്യമങ്ങൾ ഉൾപ്പെടെ ആക്രമിക്കുന്നത് എന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.
താൻ ചലച്ചിത്ര അക്കാമദി ചെയർമാൻ സ്ഥാനത്ത് എത്തിയത് മുതൽ ഒരു സംഘം ആളുകൾ തന്നെ ലക്ഷ്യമിടുകയാണ്. ഇവരുടെ ശ്രമത്തിന്റെ ഭാഗമാണ് ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം. തനിക്ക് ഇപ്പോൾ ഉണ്ടായിട്ടുള്ള ഈ അഭിമാനക്ഷതം തെളിയിക്കണം. താൻ നിരപരാധി ആണെന്ന് സമൂഹത്തെ ബോദ്ധ്യപ്പെടുത്തണം. നടി പറയുന്ന കാര്യങ്ങൾ വൈരുദ്ധ്യം ഉണ്ട്. അതിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. നിയമപരമായി മുന്നോട്ട് പോകുമെന്നും രഞ്ജിത്ത് വ്യക്തമാക്കി.
സർക്കാരിനും സിപിഎമ്മിനും എതിരെ വലതുപക്ഷവും മാദ്ധ്യമങ്ങളും ചെളിവാരി എറിയുകയാണ്. തന്റെ പേരിൽ കൂടി ഇത് തുടരാൻ അനുവദിക്കില്ല. അത് അപമാനകരമാണ്. ഞാൻ എന്ന വ്യക്തികാരണം സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങൽ ഏൽക്കരുത്. അതുകൊണ്ടാണ് ഔദ്യോഗിക സ്ഥാനത്ത് നിന്നും ഒഴിയുന്നത് എന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.
Discussion about this post