തിരുവനന്തപുരം: നടൻ മുകേഷിനെതിരായ മീ ടു ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു. അടുത്തത് മുകേഷിന്റെ ‘ വിക്കറ്റ്’ ആണ് വീഴാൻ പോകുന്നത് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. വാർത്തകൾക്ക് പിന്നാലെ മുകേഷിനെക്കുറിച്ചുള്ള ട്രോളുകളും സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നുണ്ട്.
സിദ്ദിഖിന്റെയും രഞ്ജിത്തിന്റെയും രാജിയ്ക്ക് പിന്നാലെയാണ് മുകേഷിനെതിരായ ആരോപണം ഉയരുന്നത്. ഇരുവരുടെയും ഒന്നിച്ചുള്ള രാജിയ്ക്ക് പിന്നാലെ ഇനിയാര് എന്ന ചോദ്യം സോഷ്യൽ മീഡിയ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ ആരോപണം ഉയർന്നതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴിതെളിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ‘ സൂപ്പർ സ്റ്റാറു’കളുടെ പേരുകൾ ഉൾപ്പെടെ പലയിടങ്ങളിൽ നിന്നായി ഒളിഞ്ഞ് കേൾക്കുന്നുണ്ട്. അതിനാൽ മുൻനിര നായകന്മാർക്കെതിരെയുൾപ്പെടെ ഭാവിയിൽ പരാതി ഉയരാൻ സാദ്ധ്യതയുണ്ട്. വാർത്തകൾക്ക് പിന്നാലെ മുകേഷ് അഭിനയിച്ച സിനിമയിലെ രംഗങ്ങൾ ഉൾപ്പെടുത്തിയാണ് ട്രോളുകൾ പ്രത്യക്ഷപ്പെടുന്നത്. ‘ചെസ്റ്റ് നമ്പർ മൂന്ന്’ ‘ വിക്കറ്റ് മൂന്ന്’ എന്നിങ്ങനെയുള്ള തലക്കെട്ടുകൾ ആണ് ട്രോളുകൾക്ക് നൽകുന്നത്.
ചലച്ചിത്ര പ്രവർത്തകയായ ടെസ് ജോസഫ് ആയിരുന്നു മുകേഷിനെതിരെ മീ ടൂ ആരോപണം ഉയർത്തിയത്. സ്വകാര്യ മാദ്ധ്യമത്തിലെ പരിപാടിയിൽ മുകേഷ് അവതാരകനായി ഇരിക്കുന്ന വേളയിൽ ആയിരുന്നു സംഭവം. അടിക്കടി മുകേഷ് മുറിയിലേക്ക് വിളിപ്പിച്ചുവെന്നും, തൊട്ടടുത്തുള്ള മുറിയിലേക്ക് മാറാൻ നിർബന്ധിച്ചു എന്നുമാണ് ടെസ് ജോസഫ് പറഞ്ഞത്.
Discussion about this post