ന്യൂഡൽഹി: ജനഹൃദയങ്ങൾ കീഴടക്കിക്കൊണ്ട് ബിഎസ്എൻഎൽ മുന്നേറുകയാണ്. കുറഞ്ഞ നിരക്കിൽ റീചാർജ് പ്ലാനുകൾ അവതരിപ്പിച്ച് നമുക്ക് ആശ്വാസമാകുന്ന ബിഎസ്എൻഎൽ 4ജി സേവനം ആരംഭിച്ച് നമ്മെ സന്തോഷിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വർഷം മുഴുവനും ഉപയോഗിക്കാവുന്ന ബിഎസ്എൻഎല്ലിന്റെ മികച്ച റീചാർജ് പ്ലാൻ ഏതെന്ന് നോക്കാം.
ഡാറ്റയുടെ ഉപയോഗം കൂടുതലായി വേണ്ടവർക്ക് അനുയോജ്യമായ ഓഫർ ആണ് ഇത്. കാരണം ഈ തുകയ്ക്ക് റീചാർജ് ചെയ്താൽ പ്രതിദിനം 24 ജിബി ഡാറ്റയാണ് നമുക്ക് ലഭിക്കുക. ഇതിന് പുറമേ അൺലിമിറ്റഡ് കോളുകളും നമുക്ക് ലഭിക്കും. ദിവസേന 100 എസ്എംഎസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 336 ദിവസമാണ് ഈ റീചാർജ് പ്ലാനിന്റെ ദൈർഘ്യം.
ജിയോയും സമാന ദിവസത്തേയ്ക്കുള്ള ഓഫർ മുന്നോട്ട് വയ്ക്കുന്നുണ്ട്. പ്രതിദിനം 24 ജിബി ഡാറ്റയും കോളും എസ്എംഎസുമെല്ലാം നൽകുന്ന ജിയോയുടെ റീചാർജ് പ്ലാനിന് നിരക്ക് അൽപ്പം കൂടുതലാണ്. 300 രൂപയാണ് ബിഎസ്എൻഎല്ലിനെ അപേക്ഷിച്ച് ജിയോയ്ക്ക് അധികമായി നൽകേണ്ടിവരിക. ജിയോ നൽകുന്ന ഈ റീചാർജ് പ്ലാനിന് 1899 രൂപയാണ് നമുക്ക് മുടക്കേണ്ടിവരുക. എന്നാൽ ഇതേ സ്ഥാനത്ത് ബിഎസ്എൻഎൽ പ്ലാനിന് 1499 രൂപ നൽകിയാൽ മതി.
Discussion about this post