എറണാകുളം: നടൻ ബാബുരാജിനെതിരെ ഗുരുരതര ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ്. നടൻ ലൈംഗികമായി പീഡിപ്പിച്ചതായി ജൂനിയർ ആർട്ടിസ്റ്റായ യുവതി സ്വകാര്യ മാദ്ധ്യമത്തോട് വെളിപ്പെടുത്തി. സംവിധായകൻ ശ്രീകുമാർ മേനോനിൽ നിന്നും ദുരനുഭവം ഉണ്ടായി എന്നും യുവതി വ്യക്തമാക്കി.
ആലുവയിലെ വീട്ടിലേക്ക് വിളിച്ച് വരുത്തി ആയിരുന്നു ബാബുരാജ് പീഡിപ്പിച്ചത്. അവസരം നൽകാമെന്നും വീട്ടിലേക്ക് വരാനും അദ്ദേഹം പറഞ്ഞു. തിരക്കഥാകൃത്തും സംവിധായകനും വീട്ടിൽ ഉണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു വരാൻ ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് വീട്ടിൽ എത്തി.
യാത്രാ ക്ഷീണം ഉണ്ടെങ്കിൽ വിശ്രമിച്ചോളാൻ ആവശ്യപ്പെട്ട് അദ്ദേഹം ഒരു മുറി നൽകി. ഇവിടെ വിശ്രമിക്കുമ്പോഴായിരുന്നു ലൈംഗികാതിക്രമം. മുറിയിലേക്ക് അതിക്രമിച്ച് കയറി വാതിൽ അടച്ചു. പിന്നീട് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
തനിക്ക് മാത്രമല്ല. നിരവധി പേർക്കാണ് അദ്ദേഹത്തിൽ നിന്നും ദുരനുഭവം ഉണ്ടായിട്ടുള്ളത്. പലരും ഭയം കൊണ്ട് തുറന്ന് പറയാത്തത് ആണെന്നും യുവതി കൂട്ടിച്ചേർത്തു.
Discussion about this post