റോം: മോഷ്ടിക്കാൻ കയറിയ മോഷ്ടാവ് പുസ്തകം വായിച്ചിരുന്ന് നേരം വെളുപ്പിച്ചു. ഇറ്റലിയുടെ തലസ്ഥാനമായ റോമിലായിരുന്നു സംഭവം. രാവിലെ പുസ്തകം വായിച്ചിരിക്കുന്ന കള്ളനെ കണ്ട ഗൃഹനാഥൻ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
കഴിഞ്ഞ ദിവസം ആയിരുന്നു രഹസകരമായ സംഭവം ഉണ്ടായത്. 71 വയസ്സുകാരന്റെ വീട്ടിൽ എത്തിയ 38 കാരനെയാണ് പുസ്തകം കുടുക്കിയത്. രാത്രിയായിരുന്ന കള്ളൻ 71 കാരന്റെ വീട്ടിൽ എത്തിയത്. വിലപിടിപ്പുള്ള സാധനങ്ങൾ എടുക്കുന്നതിനിടെ ഷെൽഫിലുള്ള പുസ്തകങ്ങളും കള്ളന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ അതിൽ നിന്നും ഒരു പുസ്തകം എടുത്ത് വായന ആരംഭിച്ചു. പുസ്തകത്തിൽ താത്പര്യം ജനിച്ച കള്ളൻ മോഷ്ടിക്കാനും രക്ഷപ്പെടാൻ മറക്കുകയായിരുന്നു.
രാവിലെ 71 കാരൻ ഉറക്കമുണർന്നപ്പോഴാണ് കള്ളൻ പുസ്തകം വായിക്കുന്നത് കണ്ടത്. ഇതോടെ പിടികൂടുകയായിരുന്നു. കള്ളൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതേസമയം പോലീസ് എത്തിയപ്പോൾ ഇയാൾ പറഞ്ഞത് പരിചയക്കാരനെ കാണാൻ വേണ്ടി വന്നതായിരുന്നു എന്നാണ്. എന്നാൽ ഇയാളുടെ ബാഗ് പരിശോധിച്ചതിൽ നിന്നും മോഷണ മുതലുകൾ കണ്ടെത്തുകയായിരുന്നു.
അതേസമയം ഇയാൾ ഏത് പുസ്തകമാണ് വായിച്ചത് എന്ന വിവരം പുറത്തുവന്നിട്ടില്ല. ജിയോവന്നി നുച്ചിയുടെ
ദി ഗോഡ്സ് അറ്റ് സിക്സ് ഒ ക്ലോക്ക് ആണ് ഇയാൾ വായിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
Discussion about this post