ന്യൂയോർക്ക്: ശാസ്ത്രലോകത്തിന്റെ ആശങ്കകൾക്കിടെ അന്താരാഷ്ട്ര ബഹിരാകാശത്ത് നിന്നും ആശ്വാസ വാർത്ത. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസും ബൂച്ച് വിൽമോറും സുരക്ഷിതരാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. റഷ്യൻ ബഹിരാകാശ സഞ്ചാരിയായ സെർജീ കൊർസാകോവ് ആണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ഇരു ബഹിരാകാശ സഞ്ചാരികളും സുരക്ഷിതരാണ്. ഇവരെ തിരിച്ചെത്തിക്കാനുള്ള എല്ലാ സാദ്ധ്യതകളും പരിശോധിക്കുന്നുണ്ട്. ബഹിരാകാശത്ത് ആയിരുന്നപ്പോൾ ഭൂമിയ്ക്ക് 400 കിലോ മീറ്റർ അരികെ ആയിരുന്നു താനുണ്ടായിരുന്നത്. ബഹിരാകാശത്ത് നിന്നും നോക്കുമ്പോൾ ഭൂമി വളരെ സുന്ദരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആറ് മാസം നീണ്ട ദൗത്യം പൂർത്തിയാക്കി ഭൂമിയിൽ എത്തിയതിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എട്ട് ദിവസത്തെ ദൗത്യത്തിന് വേണ്ടിയായിരുന്നു സുനിതാ വില്യംസ് ബഹിരാകാശത്തേക്ക് പോയത്. എന്നാൽ ബോയിംഗ് സ്റ്റാർലൈനർ എന്ന പേടം തകരാറിലായതോടെ ഇരുവരും അവിടെ കുടുങ്ങുകയായിരുന്നു. ഇനി ഇവർക്ക് അടുത്ത വർഷമേ ഭൂമിയിലേക്ക് തിരിച്ച് വരാൻ കഴിയുകയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ.
Discussion about this post