എറണാകുളം: പരാതികൾ പരിഹരിക്കുന്നതിൽ അമ്മ സംഘനയ്ക്ക് വീഴ്ചപറ്റിയെന്ന് നടൻ പൃഥ്വിരാജ്. വാർത്താസമ്മേളനത്തിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സിനിമയിൽ പവർഗ്രൂപ്പ് ഉണ്ടായേക്കാമെന്നും ഹേമ കമ്മിറ്റിയ്ക്ക് മുൻപിൽ ആദ്യം മൊഴി നൽകിയത് താനാണെന്നും പൃഥ്വിരാജ് പറഞ്ഞു.
പരാതി പരിഹരിക്കുന്നതിൽ അമ്മ സംഘടനയ്ക്ക് വീഴ്ചപറ്റി. ഹേമ കമ്മിറ്റിയ്ക്ക് മുൻപാകെ ആദ്യം മൊഴികൊടുത്തത് ഞാനാണ്.് ചുറ്റുമുള്ള തൊഴിലിടം സുരക്ഷിതമാക്കേണ്ടത് എന്റെ കടമയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ ഞെട്ടലില്ല. കുറ്റം ചെയ്തത് ആരാണെങ്കിലും ശിക്ഷിക്കപ്പെടണം. ആൾക്കാരെ കണ്ടെത്തിയിട്ടുണ്ട് എങ്കിൽ തുടർനടപടികൾ എന്താണെന്ന് അറിയാൻ എനിക്കും ആകാംക്ഷയുണ്ട്.
ആരോപണം ഉണ്ടാകുമ്പോൾ അന്വേഷണം ഉണ്ടാകും. ഉണ്ടാകണം. അത് സ്വാഭാവികമാണ്. കുറ്റക്കാർ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. പവർഗ്രൂപ്പിന്റെ ഇടപെടൽ ഞാൻ നേരിട്ടിട്ടില്ല. പക്ഷേ അതുകൊണ്ട് മാത്രം അങ്ങനെയൊരു ഗ്രൂപ്പ് ഇല്ലെന്ന് പറയാനാകില്ല. സ്ഥാനത്തിരിക്കു മ്പോൾ ആരോപണം ഉണ്ടായാൽ ആ സ്ഥാനം ഒഴിഞ്ഞ് അന്വേഷണത്തെ നേരിടണം എന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
Discussion about this post