ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ സമർപ്പിച്ച് റീ ഫണ്ടിനായി കാത്തിരിക്കുകയായിരിക്കും എല്ലാവരും. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും റീ ഫണ്ട് ലഭിക്കാത്തത് പല നികുതി ദായകരിലും വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. റിട്ടേൺ സമർപ്പിക്കുന്നതിൽ എന്തെങ്കിലും വീഴ്ച പറ്റിയോ എന്നാണ് ഇവരുടെ ആശങ്ക. എന്നാൽ ആരും ഭയപ്പെടേണ്ട.
ജൂലൈ 31 ആയിരുന്നു നികുതി റിട്ടേൺ സമർപ്പിക്കേണ്ടിയിരുന്ന അവസാന തിയതി. ഈ സമയപരിധിയ്ക്കുള്ളിൽ 7 കോടിയിലധികം ഐടിആറുകൾ ആണ് ഫയൽ ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഇതിൽ 5.34 കോടി റിട്ടേണുകൾ ഇപ്പോഴും പ്രോസ്‌ചെയ്യാതെ കിടക്കുകയാണ്. ഇതാണ് റീ ഫണ്ട് വൈകുന്നതിന് കാരണം ആകുന്നത്.
ഡിഫക്റ്റീവ് ഐടിആർ നോട്ടീസ് വർദ്ധിച്ചതാണ് പ്രോസസിംഗിന് തടസ്സം ആകുന്നത്. ഐടിആർ ഫയൽ ചെയ്യുമ്പോൾ നൽകുന്ന വിവരങ്ങളിൽ പൊരുത്തകേടുകൾ ഉണ്ടെങ്കിലോ വിവരങ്ങൾ അപൂർണമാകുകയോ ചെയ്യുമ്പോഴാണ് ഈ നോട്ടീസ് പുറപ്പെടുവിക്കുക. വിവരങ്ങൾ അപൂർണം ആയതിനാൽ നിങ്ങളുടെ ഐടിആർ തകരാറിൽ ആണെന്ന് അറിയിച്ചുകൊണ്ടുള്ള നോട്ടീസ് ആണ് ഇത്.
ഇത്തരത്തിൽ ഒരറിയിപ്പ് നിങ്ങൾക്ക് ലഭിത്താൽ പുതിയ റിട്ടേൺ സമർപ്പിക്കുകയോ, അല്ലെങ്കിൽ ഇത് പുതുക്കുകയോ ചെയ്യാം. അല്ലെങ്കിൽ നിങ്ങളുടെ റിട്ടേൺ അസാധുവാകും.
Discussion about this post