നരച്ച മുടി എല്ലാ പ്രായക്കാർക്കും ഒരു പ്രശ്‌നമാണ്. കാരണം മുടി നരയ്ക്കുമ്പോൾ അത് നമ്മുടെ സൗന്ദര്യത്തെ ബാധിക്കുന്നു എന്നതാണ്. കൗമാരക്കാരിൽ വരെ ഇന്ന് നര കാണുന്നു എന്നത് അതിശയകരമാണ്. ഇത്തരത്തിൽ നര കണ്ടു തുടങ്ങുമ്പോൾ ആദ്യം ഡൈ അടിക്കുകയാണ് ചെയ്യാറ്. എന്നാൽ ഇതാണ് നര വർദ്ധിപ്പിക്കുന്നത്.
നാം നിത്യവും തേയ്ക്കുന്ന വെളിച്ചെണ്ണയിൽ തന്നെയുണ്ട് നരച്ച മുടിയ്ക്കായുള്ള പരിഹാരം. ഇതേക്കുറിച്ച് അറിഞ്ഞാൽ കറുകറുത്ത മുടി നമുക്കും എളുപ്പത്തിൽ സ്വന്തമാക്കാം. എന്നാൽ അതിനൊപ്പം ഭക്ഷണത്തിൽ ഉൾപ്പെടെ നാം ചില ചിട്ടകൾ പാലിക്കേണ്ടിയിരിക്കുന്നു. ആരോഗ്യകരമായ ശീലങ്ങൾ നമ്മുടെ മുടിയുടെ ആരോഗ്യവും കാക്കും.
വെളിച്ചെണ്ണയിലേക്ക് നാരങ്ങാ നീരാണ് നരച്ച മുടി കറുപ്പിക്കാനായി ചേർക്കേണ്ടത്. ഒരു പാത്രത്തിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ എടുത്ത ശേഷം ഇതിലേക്ക് മൂന്ന് ടീ സ്പൂൺ നാരങ്ങ നീര് ചേർക്കാം. ശേഷം ഇത് തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം ഇത് കഴുകി കളയാം. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യുന്നത് ഏറെ ഗുണം ചെയ്യും.
Discussion about this post