മുംബൈ; മൂന്നാം വിവാഹത്തിന് താത്പര്യമുണ്ടെന്ന് ബോളിവുഡ് നടൻ ആമിർ ഖാൻ. ഒരു പോഡ്കാസ്റ്റ് ഷോയിലാണ് ആമിർ ഇക്കാര്യം വ്യക്തമാക്കിയത്. സംവിധായിക കിരൺ റാവുവുമായുള്ള വിവാഹമോചനത്തിന് ശേഷം ഒറ്റയ്ക്കാണ് ആമിറിന്റെ താമസം. ഒറ്റയ്ക്കുള്ള ജീവിതം മടുത്തുവെന്നും ഒരു പങ്കാളിയെ ആഗ്രഹിക്കുന്നുവെന്നുമാണ് ആമിർ ഷോയിൽ പറഞ്ഞത്. വിവാഹമോചനം നേടിയെങ്കിലും തന്റെ രണ്ട് മുൻ ഭാര്യമാരേയും അടുത്ത സുഹൃത്തുക്കളായാണ് കാണുന്നതെന്നും ആമിർ പറഞ്ഞു.
എനിക്കിപ്പോൾ 59 ആണ് പ്രായം, എങ്ങനെയാണ് വീണ്ടും വിവാഹം കഴിക്കുന്നത്, ബുദ്ധിമുട്ടാണ്, ഇപ്പോൾത്തന്നെ എനിക്ക് ഒരുപാട് ബന്ധങ്ങളുണ്ട്. എന്റെ കുടുംബം, കുട്ടികൾ എന്നിവയുമായി ഞാൻ വീണ്ടുമിപ്പോൾ നല്ല ബന്ധത്തിലാണ്. എന്നോട് അടുപ്പമുള്ളവരുമൊത്ത് ഞാൻ ഏറെ സന്തുഷ്ടനാണ്. കൂടുതൽ നല്ല ഒരു വ്യക്തിയാകാനുള്ള പരിശ്രമത്തിലാണ് ഞാനിപ്പോളെന്ന് താരം വ്യക്തമാക്കി.
1986 ൽ ആണ് റീന ദത്തയുമായുള്ള താരത്തിന്റെ ആദ്യവിവാഹം. ആ ബന്ധം 2002ൽ അവസാനിച്ചു.2005ൽ സംവിധായക കിരൺ റാവുവിനെ വിവാഹം കഴിച്ചു. എന്നാൽ ആ ബന്ധവും 2022 ഓടെ അവസാനിക്കുകയായിരുന്നു
അഭിമുഖത്തിനിടെ, റിയ ചക്രവർത്തി ആമിർ ഖാനോട് ബന്ധങ്ങളെക്കുറിച്ചും മറ്റുള്ളവരോട് നൽകാനുള്ള ഉപദേശത്തെക്കുറിച്ചും ചോദിച്ചപ്പോൾ ചോദിച്ചപ്പോൾ, മാർഗനിർദേശം നൽകാൻ താരം വിസമ്മതിച്ചു. വിജയിക്കാത്ത രണ്ട് വിവാഹങ്ങൾക്ക് ശേഷവും അത്തരം ഉപദേശം നൽകാൻ തനിക്ക് അർഹതയില്ലെന്ന് ആമിർ പറഞ്ഞു.
Discussion about this post