മുംബൈ; ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസിന്റെ എല്ലാമെല്ലാമുമായ മുകേഷ് അംബാനിയെ അറിയാത്തവരായി അധികമാരും കാണില്ല. അധ്വാനം കൊണ്ട് ലോകം വെട്ടിപിടിക്കുന്ന ഈ ബിസിനസുകാരൻ പലർക്കും മാതൃകാപുരുഷനാണ്. വിപണി അവസാനിക്കുമ്പോൾ അംബാനിയുടെ ആസ്തി 12.1 മില്യൺ ഡോളർ വർദ്ധിച്ചു. ഇങ്ങനെ വരുമാനം വർധിക്കുമ്പോൾ നൽകേണ്ട നികുതിയും കൂടും. അതുകൊണ്ടുതന്നെ 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന നികുതിദായകൻ മുകേഷ് അംബാനി തന്നെയാണ്. 20,713 കോടിയിലധികം മുകേഷ് അംബാനി നികുതിയായി സർക്കാരിന് നൽകിയിട്ടുണ്ട്. 19.68 ലക്ഷം കോടി വിപണി മൂല്യമുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ്.
ഇന്ത്യയിലെ മുൻനിരയിലുള്ള 10 നികുതി ദായകരിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഉൾപ്പെട്ടിട്ടില്ല. മാർക്കറ്റ് ക്യാപിറ്റലൈസേഷനല്ല, ലാഭമാണ് കോർപറേറ്റ് ടാക്‌സ് ഈടാക്കാനായി കണക്കാക്കുന്നത് എന്നതാണ് കാരണം. രാജ്യത്ത് ഏറ്റവും കൂടുതൽ നികുതി നൽകുന്ന സ്ഥാപനമായി റിലയൻസ് മാറിയപ്പോൾ തൊട്ടു പിറകിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും എച്ച്ഡിഎഫ്‌സി ബാങ്കും ഉണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 17,649 കോടി രൂപയാണ് എസ്ബിഐ ആദായ നികുതി അടച്ചത്. 15,350 കോടി രൂപ എച്ച്ഡിഎഫ്സി ബാങ്ക് ആദായ നികുതിയായി അടച്ചു. 19.68 ലക്ഷം കോടി വിപണി മൂല്യമുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ്.
ടാറ്റ ഗ്രൂപ്പും നികുതി നൽകിയതിൽ പിന്നിലല്ല, 2023 സാമ്പത്തിക വർഷത്തിൽ, ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് 14,604 കോടി രൂപ നികുതിയായി അടച്ചു. ഐടി സ്ഥാപനമായ ഇൻഫോസിസ് കഴിഞ്ഞ വർഷം നികുതി ഇനത്തിൽ അടച്ചത് 9,214 കോടി രൂപയാണ്.എൻ.ആർ നാരായണ മൂർത്തി സഹസ്ഥാപകനായ ഇൻഫോസിസ് നിലവിൽ 56ൽ അധികം രാജ്യങ്ങളിൽ ബിസിനസ് ചെയ്യുന്നുണ്ട്.
Discussion about this post