മുംബൈ: ഇന്ത്യൻ ട്വന്റി 20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പാരീസ് ഒളിമ്പിക്‌സ് ഇരട്ടമെഡൽ ജേതാവ് മനുഭാക്കർ. മനു ഭാക്കർ ബാറ്റിങ് പൊസിഷനിലും, സൂര്യകുമാർ യാദവ് ഷാർപ് ഷൂട്ടറേപ്പോലെയും പോസ് ചെയ്യുന്ന ചിത്രം ഇപ്പോൾ വൈറലാവുകയാണ്.ഇന്ത്യയുടെ മിസ്റ്റർ.360-ൽ നിന്ന് പുതിയ കായിക ഇനത്തിന്റെ വിദ്യകൾ പഠിക്കുകയാണ്- ചിത്രം പങ്കുവെച്ച് മനു ഭാക്കർ കുറിച്ചു.
അതേസമയം നേരത്തെ മനു ഭാക്കറും നീരജ് ചോപ്രയെയും കൂട്ടിച്ചേർത്തുള്ള വാർത്തകൾ താരത്തിന് അസ്വസ്ഥതയുണ്ടാക്കിയിരുന്നു. ഇപ്പോളിതാ നീരജിനെ പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാതെ വേദി വിടുകയാണ് താരം. ചൊവ്വാഴ്ച ചെന്നൈയിൽ നടന്ന ഒരു പരിപാടിയിലാണ് ഒരു മാധ്യമപ്രവർത്തകൻ മനുഭാക്കറിനോട് വിനേഷ് ഫോഗട്ടിനെതിരായ വിധി രാഷ്ട്രീയ പ്രേരിതമാണ് എന്നതിനോടുള്ള അഭിപ്രായം ചോദിച്ചത്. എന്നാൽ ചോദ്യത്തിന് മനു ഭാക്കർ മറുപടി പറയും മുൻപേ മനുവിൻറെ അമ്മയെ തേടി അടുത്ത ചോദ്യമെത്തി. നീരജ് ചോപ്രയുമായി നിങ്ങൾ എന്തായിരുന്നു സംസാരിച്ചിരുന്നത് എന്നായിരുന്നു ചോദ്യം. ചോദ്യത്തിൽ അസ്വസ്ഥയായ മനു മറുപടി പറഞ്ഞില്ലെന്ന് മാത്രമല്ല വേദി വിടുകയും ചെയ്യുകയായിരുന്നു.
Discussion about this post