ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഓരോ ദിവസവും പുതിയ പുതിയ തുറന്ന് പറച്ചിലുമായി നടിമാർ രംഗത്ത് വരുകയാണ്. പല പ്രമുഖമാരുടെയും പേരുകളാണ് ഇപ്പോൾ ഉയർന്ന് കേൾക്കുന്നത.് ഇപ്പോഴിതാ തങ്കാലന്റെ പ്രമോഷൻ സമയത്ത് തമിഴ് നടി രമ്യയുടെ പോട്കാസ്റ്റ് വീഡിയോയിൽ പാർവ്വതി തിരുവോത്ത് സംസാരിച്ച കാര്യങ്ങൾ വൈറലാവുകയാണ്.
ഇന്റസ്ട്രിയിൽ ഇത്തരത്തിലുള്ള ലൈംഗിക ചുവയുള്ള സംസാരവും പെരുമാറ്റവും തനിക്കും നേരിട്ടിട്ടുണ്ട് എന്ന് പാർവ്വതി പറയുന്നു. പതിനേഴ് – പതിനെട്ട് വയസ്സിൽ ഇന്റസ്ട്രിയിലേക്ക് വന്നപ്പോൾ നേരിട്ടത് അത്ര സുഖകരമായ അനുഭവങ്ങൾ അല്ലായിരുന്നു. ശരീരം നോക്കി, ഇത്രയേയുള്ളൂ, പാഡ് വച്ചിട്ട് വാ എന്നൊക്കെ അമ്മയുടെ മുന്നിലിരുന്ന് പറഞ്ഞവരുണ്ട്. പാഡ് ഉപയോഗിച്ചാൽ ഇപ്പോഴൊരു പെണ്ണായി എന്നായിരിക്കും കമന്റ്- പാർവ്വതി പറഞ്ഞു.
അത് നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പിന്നീട് തമാശയാണെന്ന് പറഞ്ഞ് തള്ളിക്കളയും. ഇവരുടെയൊക്കെ സിനിമ കണ്ടാണ് നമ്മൾ ഇന്റസ്ട്രിയിലേക്ക് വന്നത്. പക്ഷെ അടുത്തിടപഴകുമ്പോൾ ഇങ്ങനെയാണ്. എന്നാൽ ഇപ്പോൾ മാറ്റമുണ്ട്. നമുക്ക് പ്രതികരിക്കാൻ സാധിക്കുന്നു. തുറന്ന് പറയാൻ സാധിക്കുന്നു. അവകാശങ്ങൾ ചോദിച്ചു വാങ്ങാം. പക്ഷേ ആദ്യം മനസ്സിലാക്കേണ്ടത് സിനിമ ആരുടെയും തറവാട് വക സ്വത്തല്ല എന്നതാണ്. എല്ലാവർക്കും ഇവിടെ തുല്യ പ്രാധാന്യമാണ്.
Discussion about this post