ചെന്നൈ: തമിഴ്‌നടൻ ബിജിലി രമേശ് അന്തരിച്ചു. 46 വയസ്സായിരുന്നു. കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ രാവിലെയോടെയായിരുന്നു അന്ത്യം. നിരവധി തമിഴ് ചിത്രങ്ങളിൽ അദ്ദേഹം പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്.
അമിത മദ്യപാനത്തെ തുടർന്നാണ് അദ്ദേഹത്തിന് കരൾ രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യനില മോശമായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ മോശമായി ഇതേ തുടർന്ന് ആയിരുന്നു മരണം.
യൂട്യൂബ് വീഡിയോകളിലൂടെയാണ് ബിജിലി രമേശ് ശ്രദ്ധേയനാകുന്നത്. പിന്നീട് നെൽസൺ ദിലീപ് കുമാറിന്റെ സിനിമയിലൂടെ ചലച്ചിത്ര രംഗത്തേയ്ക്ക് പ്രവേശിക്കുകയായിരുന്നു. നത്‌പെ തുണൈ, കാത്തു വാക്കുളെ രണ്ടു കാതൽ, പൊൻമ?ഗൾ വന്താൽ, ആടൈ, സിവപ്പു മഞ്ചൾ പച്ചൈ, എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു
Discussion about this post