ന്യൂഡൽഹി: ഓൺലൈൻ തട്ടിപ്പുകാരെ മുട്ടി നടക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. നമ്മുടെയൊക്കെ സുഹൃത്തുക്കളുടെ പേരിൽ പലതരം ഫെയ്ക് പ്രൊഫൈലുകൾ നിർമ്മിച്ച് അതിൽ നിന്നും കടം ചോദിച്ചു മെസ്സേജ് അയക്കുന്ന കാഴ്ചകൾ സാധാരണക്കാരന് പോലുംഇപ്പോൾ ലഭിക്കാറുണ്ട്. അത്യാവശ്യം വിലയും നിലയും ഉള്ള ആൾക്കാരുടെ പ്രൊഫൈൽ ആണ് തട്ടിപ്പുകാർ പൊതുവെ ഉണ്ടാക്കാറ്. എന്നാൽ തട്ടിപ്പിന്റെ എല്ലാ പരിധിയും കവച്ചു വെക്കുന്ന ഒരു മെസ്സേജ് ആണ് ഉപയോക്താവ് കൈലാഷ് മേഘ്വാൾ എന്ന എക്സ് ഉപയോക്താവിന് ലഭിച്ചത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹത്തിന് സി ജെ ഐ എന്ന പേരുള്ള പ്രൊഫൈലിൽ നിന്നും ഒരു മെസ്സേജ് വരുന്നത് . മെസ്സേജ് അയച്ചയാൾ സ്വയം സി ജെ ഐ ആണെന്ന് പരിചയപ്പെടുത്തുകയും തങ്ങൾക്ക് അടിയന്തര കൊളീജിയം യോഗം ഉണ്ടെന്ന് പറയുകയും ചെയ്തു. കൂടാതെ, താൻ ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ കുടുങ്ങിയിട്ടുണ്ടെന്നും ഒരു ടാക്സി പിടിച്ച് കോടതിയിലെത്താൻ 500 രൂപ വേണമെന്നും അദ്ദേഹം പറഞ്ഞു. കോടതിയിൽ എത്തിയ ശേഷം പണം തിരികെ നൽകാമെന്നും മെസ്സേജ് അയച്ചയാൾ ഉറപ്പുനൽകി.
സന്ദേശത്തിൻ്റെ അവസാനം, ഒരു ഒറിജിനാലിറ്റി കിട്ടാൻ വേണ്ടി “ഐപാഡിൽ നിന്ന് അയച്ചത്” എന്ന് കൂട്ടിച്ചേർക്കാനും സ്‌കാമർ മറന്നില്ല. എന്തായാലും വലിയ പ്രതികരണങ്ങൾ ആണ് ഈ പോസ്റ്റ് ഷെയർ ചെയ്തതിനു ശേഷം മേഘ്‌വാളിനു ലഭിച്ചു കൊണ്ടിരിക്കുന്നത്.
ആഗസ്റ്റ് 25 നാണ് ഷെയർ ചെയ്ത ഈ പോസ്റ്റ് നിലവിൽ രണ്ട് ലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു. ഷെയറിന് 2,500-ലധികം ലൈക്കുകൾ ഇതുവരെ ആയിട്ട് ഉണ്ട്, മാത്രമല്ല എണ്ണം കൂടിക്കൊണ്ടിരിക്കുകയുമാണ് . നിരവധി പേരാണ് പോസ്റ്റിൻ്റെ കമൻ്റ് സെക്ഷനിലെത്തി തങ്ങളുടെ പ്രതികരണങ്ങൾ പങ്കുവെച്ചത്.
രസകരമായ പല കമന്റുകളും ഇതിനു താഴെ വരുന്നുണ്ട്, ആ കാണിച്ച കോൺഫിഡൻസിന് 500 ന് പകരം ആയിരം രൂപ അയച്ചു കൊടുക്കുന്നതിൽ തെറ്റില്ല എന്നാണ് ഒരു എക്സ് ഉപയോക്താവ് പറഞ്ഞിരിക്കുന്നത്.
Discussion about this post