തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മ സംഘടനക്കെതിരെ സംസാരിച്ച നടന്‍ ജഗദീഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ അനൂപ് ചന്ദ്രന്‍. ജഗദീഷ് പറഞ്ഞ കാര്യങ്ങള്‍ പറയാന്‍ അദ്ദേഹത്തിന് യാതൊരു അര്‍ഹതയുമില്ല. ക്യാമറ അറ്റന്‍ഷനുവേണ്ടിയാണ് ജഗദീഷ് ചില
കാര്യങ്ങള്‍ പറയുന്നതെന്നും അനൂപ് ചന്ദ്രന്‍ പറഞ്ഞു. കൂട്ടരാജിയില്‍ ജഗദീഷ് നിലപാട് പറയണമെന്നും അനൂപ് പറഞ്ഞു. ഇപ്പോഴത്തെ സംഭവത്തില്‍ അമ്മ അംഗങ്ങളെ വിമര്‍ശിക്കാന്‍ ജഗദീഷിന് അവകാശമില്ല. അനൂപ് പറഞ്ഞു. വനിതകള്‍ കൂടുതലായി നേതൃനിരയിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവര്‍ യോഗത്തില്‍ എത്ര വരുന്നുണ്ടെന്ന് കൂടി അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമ്മ ഭാരവാഹികളുടെ കൂട്ടരാജി അംഗീകരിക്കാന്‍ കഴിയില്ലെന്നും അനൂപ് ചന്ദ്രന്‍ വ്യക്തമാക്കി. കൂട്ടരാജി അംഗങ്ങള്‍ക്ക് വില കൊടുക്കാത്തത് പോലെയാണ് തോന്നിയത്. ജനങ്ങളെ അവഹേളിക്കുന്നതാണെന്നും അനൂപ് തുറന്നടിച്ചു.
Discussion about this post