തിരുവനന്തപുരം: സ്‌റ്റെയർകേസിന്റെ കൈവരിയിൽ തല കുടുങ്ങിയ മദ്ധ്യവയസ്‌കനെ രക്ഷിച്ച് അഗ്നിശമനസേന. ചാക്ക് തുരുവിക്കൽ ആയത്തടി ലൈനിലാണ് സംഭവം. വീട്ടിലെ സ്റ്റെയർകേസിന്റെ കൈവരിയിൽ ആയിരുന്നു മദ്ധ്യവയസ്‌കന്റെ തല കുടുങ്ങിയത്.
രാവിലെയോടെയായിരുന്നു സംഭവം. ഗൃഹനാഥന്റെ ഒച്ചകേട്ട് ഓടിയെത്തിയ ബന്ധുക്കൾ ഉടനെ വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. സ്റ്റെയർകേസ് കൈവരിയുടെ കമ്പി മുറിച്ചുമാറ്റി ആയിരുന്നു അദ്ദേഹത്തെ രക്ഷിച്ചത്.
സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ രാജേഷ് ജി വി, ഓഫീസർമാരായ ശരത്, സുബിൻ, അൻസീം, സാം, ഷിജോ സെബാസ്റ്റിയൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Discussion about this post