മെലിഞ്ഞിരിക്കുന്നത് ഇന്ന് പലർക്കും ഇഷ്ടമാണ്. പക്ഷേ പട്ടിണികിടന്നിട്ടും സാഹചര്യവശാൽ ഉദ്ദേശിച്ച അത്ര സ്ലിം ആകാത്തവർ എന്ത് ചെയ്യും. ശരിയായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ ശരീരം മെലിഞ്ഞതായി തോന്നിപ്പിക്കാൻ സഹായിച്ചാലോ?
ഡാർക്ക് കളറുകൾ പ്രത്യേകിച്ച് കറുപ്പ്, നേവി, കടും ചാരനിറം തുടങ്ങിയ ഇരുണ്ട നിറങ്ങൾ ഉള്ള വസ്ത്രങ്ങൾ നിങ്ങളെ മെലിഞ്ഞതായി തോന്നിക്കും
വസ്ത്രത്തിലെ നീളത്തിലുള്ള വരകൾ ശരീരത്തിന് കൂടുതൽ നീളം തോന്നിപ്പിക്കുകയും ഉയരവും മെലിഞ്ഞതുമായി തോന്നിപ്പിക്കുകയും ചെയ്യും. അതേസമയം കുറുകെയുള്ള വരകൾ ഒഴിവാക്കുക, കാരണം അവ ശരീരത്തിന് കൂടുതൽ വണ്ണം തോന്നിപ്പിക്കും. നേർത്ത വരകളുള്ള വസ്ത്രങ്ങളാണ് നല്ലത്.
ഹൈ-വെയ്സ്റ്റഡ് പാന്റുകൾ കാലുകൾക്ക് കൂടുതൽ നീളം തോന്നിപ്പിക്കും. മാത്രമല്ല, അവ അരക്കെട്ടിന് കൂടുതൽ ഒതുക്കം നൽകുകയും ചെയ്യും. ഇവയ്ക്കൊപ്പം ടക്ക്-ഇൻ ടോപ്പ് ധരിക്കുന്നത് ശരീരം കൂടുതൽ സ്ലിം ആയതായി തോന്നിപ്പിക്കും.ശരീരത്തിന് കൃത്യമായി ഫിറ്റ് ആയിട്ടുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് മെലിഞ്ഞ രൂപം തോന്നിപ്പിക്കാൻ അത്യന്താപേക്ഷിതമാണ്. ബാഗി വസ്ത്രങ്ങളോ അധികം ഇറുകിയതോ ആയ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാതെ ഇരിക്കുക.
വി-നെക്ക് ടോപ്പുകൾ ധരിച്ചാൽ കഴുത്തിന് കൂടുതൽ നീളം തോന്നിക്കും. ഈ സ്റ്റൈൽ ശരീരത്തിന്റെ മുകൾഭാഗത്തിന് കൂടുതൽ നീളം ഉള്ളതായും മെലിഞ്ഞതായും തോന്നിപ്പിക്കും. തല മുതൽ കാൽ വരെ ഒരു നിറത്തിൽ വസ്ത്രം ധരിക്കുന്നത് ശരീരത്തിന്റെ മെലിഞ്ഞ പ്രതീതി ഉളവാക്കാൻ നല്ലതാണ്.
ഒരുപാട് വണ്ണമുള്ള ശരീരപ്രകൃതം ഉള്ളവരാണെങ്കിൽ വ്യത്യസ്ത തരത്തിൽ ഒരുപാട് പാറ്റേണുകൾ ഉള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്. മറ്റൊന്ന്, സാരി, ചുരിദാർ എന്നിവയാണെങ്കിലും ഏത് വസ്ത്രമാണെങ്കിലും ഹോറിസോണ്ടലായി പാറ്റേണുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാതിരിക്കുക. കാരണം, ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാൽ കുറച്ചുകൂടി തടി ഉള്ളതായി തോന്നിപ്പിക്കുകയാണ് ചെയ്യുക. നല്ല കട്ടിയുള്ള ഡിസൈൻസ് വരുന്ന വസ്ത്രങ്ങൾ പരമാവധി ഒഴിവാക്കുന്നതും നല്ലതാണ്. പകരം ഇരുണ്ട നിറങ്ങൾ ഉള്ളതും നീളത്തിലുള്ള ഡിസൈനുകളിൽ വരുന്നതുമായ വസ്ത്രങ്ങൾ ധരിച്ചാൽ വണ്ണം കുറഞ്ഞത് പോലെ തോന്നിപ്പിക്കും.തടി കുറച്ചു തോന്നിപ്പിക്കാൻ ഏറ്റവും നല്ലതാണ് എ ലൈൻ വസ്ത്രങ്ങൾ. ഞൊറികളുള്ള വസ്ത്രങ്ങളേക്കാൾ നല്ല ഒതുക്കവും സ്ലിം ഇഫക്റ്റും നൽകുന്ന വസ്ത്രങ്ങളാണ് എ ലൈൻ വസ്ത്രങ്ങൾ. എ ലൈൻ ടോപ്പുകൾ ,നീളൻ കുർത്തകൾ എന്നിവയൊക്കെ വണ്ണമുള്ളവർക്ക് ഒരുപാട് തടി തോന്നാതിരിക്കുവാൻ സഹായിക്കും.
സാരി
ശരീരഭാരം കുറയ്ക്കാതെ മെലിഞ്ഞതായി കാണണമെങ്കിൽ ഫാബ്രിക് പ്രധാനമാണ്. കനം കുറഞ്ഞ തുണികൊണ്ടുള്ള സാരി എടുത്താൽ മാത്രം മെലിഞ്ഞ ലുക്ക് ലഭിക്കില്ല.ഓർഗൻസ , കോട്ടൺ , ഷിഫോൺ , സാറ്റിൻ എന്നിവയാണ് അനുയോജ്യമായ സാരി തുണിത്തരങ്ങൾ .
കോട്ടൺ സിൽക്ക് എബണി സെക്വിൻ സാരി, പീച്ച് & യെല്ലോ ഹാൻഡ്ലൂം സാരി, ബ്രോൺസ് ഹാൻഡ്മേഡ് ലെയ്സോടുകൂടിയ സാങ്രിയ സാറ്റിൻ സാരി എന്നിവ പരീക്ഷിക്കുക.
വളരെ ഇറുകിയതോ അയഞ്ഞതോ അല്ലാത്ത ബൗസ് തിരഞ്ഞെടുക്കുക.
വണ്ണമുള്ളവർ അധികവും പ്രിന്റഡ് സാരികൾ തെരഞ്ഞെടുക്കുക. പ്രിന്റഡ് സാരികളുടെ പ്രത്യേകതയെന്തെന്നാൽ, കാണുന്നവരുടെ ശ്രദ്ധ അധികസമയവും ഇതിലെ പ്രിന്റുകളിലേക്ക് വ്യതിചലിച്ചുകൊണ്ടിരിക്കും. ശരീരപ്രകൃതിയെ വിലയിരുത്തുന്നതിൽ നിന്ന് കാഴ്ചക്കാരെ ഇത് പിന്തിരിപ്പിക്കും. വീതി കുറഞ്ഞ ബോർഡറുള്ളത് തെരഞ്ഞെടുക്കുക. വീതി കൂടിയ ബോർഡറോട് കൂടിയ സാരി ധരിക്കുമ്പോൾ വണ്ണം അധികമായി തോന്നിക്കാൻ സാധ്യതയുണ്ട്. ‘തിൻ ബോർഡർ’ ആണെങ്കിൽ മെലിഞ്ഞ ‘എഫക്ട്’ ഉണ്ടാക്കാം.
സാരി ധരിക്കുമ്പോൾ എപ്പോഴും അൽപം ഹീൽസ് ഉള്ള ചെരിപ്പ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഹീൽസ് ഉപയോഗിക്കുന്നത് ഉയരം തോന്നാൻ മാത്രമല്ല, മെലിഞ്ഞിരിക്കുന്നതായി തോന്നിക്കാൻ കൂടിയാണ്.
Discussion about this post