കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതി നല്‍കി യുവാവ്. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. സംഭവത്തില്‍ യുവാവ് പ്രത്യേക പോലീസ് സംഘത്തിന് മൊഴി നൽകി.
കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതി നല്‍കിയത്. 2012 ൽ ബാംഗ്ലൂരിൽ വച്ച് തന്നെ പീഡിപ്പിച്ചതായി ആണ് യുവാവ് പരാതി നല്‍കിയിരിക്കുന്നത്. കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് രഞ്ജിത്തിനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു.
അവസരം തേടിയാണ് താന്‍ ഹോട്ടൽ റൂമിലെത്തിയത്. അവിടെ വച്ച് ടിഷ്യൂ പേപ്പറിൽ തനിക്ക് ഫോൺ നമ്പർ കുറിച്ചു തന്നു. അതിലേക്ക് സന്ദേശം അയക്കാനും ആവശ്യപ്പെട്ടു. ബെംഗളൂരു താജ് ഹോട്ടലിൽ രണ്ട് ദിവസത്തിന് ശേഷം എത്താൻ ആണ് ആവശ്യപ്പെട്ടത്.
രാത്രി 10 മണിയോടെ താൻ ഹോട്ടലിൽ എത്തി. പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താൻ സംവിധായകൻ നിർദ്ദേശിച്ചത് അനുസരിച്ച് മുറിയില്‍ എത്തി. അവിടെ എത്തിയ തന്നെ നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ചു. പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നും യുവാവ് പറഞ്ഞു.
Discussion about this post