കൊച്ചി: മലയാള സിനിമയിൽ അഭിനയിച്ചതിലെ അനുഭവങ്ങൾ പങ്കുവച്ച് നടി കൃതി ഷെട്ടി. മലയാള സിനിമയിലെ ഷൂട്ടിങ് സമയങ്ങൾ താൻ മറ്റു ഇൻഡസ്ട്രികളിൽ വർക്ക് ചെയ്തതിൽ നിന്നേറെ വ്യത്യസ്തമായിരുന്നു. എല്ലാദിവസവും ഒരുപാട് സമയം ഷൂട്ടിംഗ് നീളുമായിരുന്നുവെന്ന് കൃതി പറയുന്നു.
‘അജയന്റെ രണ്ടാം മോഷണം’ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലൂടെ ടൊവിനോയുടെ നായികയായിട്ടാണ് കൃതി ഷെട്ടി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം ഓണത്തിനാണ് തിയറ്ററുകളിലെത്തുന്നത്. കൺപീലികളിൽ ഫോക്കസ് ചെയ്യേണ്ട ഒരു സീൻ ചിത്രത്തിലുണ്ടായിരുന്നു എന്നാൽ ഉറക്കം ലഭിക്കാത്തതിനാൽ എനിക്ക് കൺപീലികൾ അനക്കാൻ സാധിച്ചിരുന്നില്ല. ഒരുപക്ഷെ സിനിമയുടെ സെറ്റ് അത്രയധികം ഇഷ്ടപ്പെട്ടതുകൊണ്ട് ആ ക്ഷീണം ആദ്യം തനിക്ക് അറിയാൻ കഴിഞ്ഞില്ലെന്നും താരം പറയുന്നു.
അതുവരെ എല്ലാരും എന്നെ സൺഷൈൻ ഗേൾ എന്നായിരുന്നു വിളിച്ചിരുന്നത്. എന്നാൽ കൃത്യമായി ഉറങ്ങാത്തതുകൊണ്ട് ഷൂട്ടിനിടയിൽ അന്ന് ഞാൻ കുറച്ച് ക്ഷീണിതയായിരുന്നു ആ ദിവസം ഞാൻ സെറ്റിൽ എത്തിയപ്പോൾ എല്ലാവരും എന്നോട് ഞാൻ ഓക്കെ ആണോയെന്ന് ചോദിച്ചു. ഞാൻ അപ്പോൾ ഓക്കെ ആണെന്ന് പറഞ്ഞു.സിനിമയുടെ സെറ്റ് അത്രയധികം ഇഷ്ടപ്പെട്ടതുകൊണ്ട് ആ ക്ഷീണം ആദ്യം അറിയാൻ കഴിഞ്ഞില്ല. എനിക്ക് അപ്പോൾ കൺപീലികൾ അനക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. ഞാൻ അത് സംവിധായകൻ ജിതിൻ ലാലിനോടും തിരക്കഥാകൃത്ത് സുജിത്ത് നമ്പ്യാരോടും പറഞ്ഞു.അവർ രണ്ട് മണിക്കൂർ ഉറങ്ങാനുള്ള സമയം എനിക്ക് അനുവദിച്ചു തന്നു അതിന് ശേഷമാണ് ആ സീൻ പൂർത്തിയാക്കിയതെന്ന് താരം വ്യക്തമാക്കി.
Discussion about this post