നമ്മുടെ ഓർമ്മങ്ങളുടെ പകർപ്പുകൾ തലച്ചോറിൽ സൂക്ഷിച്ചിരിപ്പുണ്ടെന്നേ …. എല്ലാ ഓർമ്മകളും നമ്മുടെ തലച്ചോറിൽ ഭദ്രമാണെന്നാണ് പുതിയ പഠനറിപ്പോർട്ട്. മസ്തിഷകം ഓരോ മെമ്മറിയുടെയും കുറഞ്ഞത് മൂന്ന് വ്യത്യസ്ത പകർപ്പുകളെങ്കിലും സൂക്ഷിക്കുന്നുണ്ടെന്നാണ് പുതിയ ഗവേഷണത്തിൽ പറയുന്നത്.
എലികളിൽ നടത്തിയ പരീക്ഷണത്തിലാണ് ഇത് കണ്ടെത്താൻ കഴിഞ്ഞത്. സയൻസ് ജേണലിൽ ആഗസ്റ്റ് 16 ന് പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ശാസ്ത്രജ്ഞർ ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. സ്വിറ്റ്‌സർലാൻറിലെ ബാസൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. മസ്തിഷ്‌ക മേഖലയായ ഹിപ്പോകാമ്പസിൽ നിരവധി ന്യൂറോണുകൾ ഒന്നിലധികം മെമ്മറി പകർപ്പുകൾ സൃഷ്ടിക്കുന്നുവെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
ഈ മെമ്മറി പകർപ്പുകൾ വ്യത്യസ്ത തരം ന്യൂറോണുകളാൽ എൻകോഡ് ചെയ്യപ്പെടുന്നതാണ്. ഓരോന്നിനും തനതായ സ്വഭാവസവിശേഷതകളുണ്ട്. നേരത്തെ ജനിച്ച ന്യൂറോണുകളാണ് ദീർഘകാലത്തേക്കുള്ള മെമ്മറി പകർപ്പ് ആദ്യമായി സൃഷ്ടിക്കുന്നത്. തുടക്കത്തിൽ ദുർബലമാകുന്ന ഈ പകർപ്പ് കാലം കഴിയുന്തോറും ശക്തമാകുന്നു. ഇതിനെത്തുടർന്ന് ന്യൂറോണുകൾ തുടക്കം മുതൽ കൂടുതൽ സ്ഥിരതയുള്ള പതിപ്പായി മാറുന്നു.
Discussion about this post