കൊച്ചി; സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനായിരുന്ന രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ ആരോപണത്തിൽ ഉറച്ച് യുവാവ്. തനിക്ക് നേരിടേണ്ടി വന്നതിനെ കുറിച്ച് ഇടവേളബാബുവിനോടും കാവ്യാമാധവനോടും പറഞ്ഞിരുന്നുവെന്ന് യുവാവ് പറയുന്നു. കാവ്യ താൻ അയച്ച മെസേജ് കണ്ടുവെങ്കിലും പ്രതികരിച്ചില്ല. ഇടവേളബാബു തന്നെ സഹായിക്കുന്നതിന് പകരം തന്നോട് നഗ്നചിത്രങ്ങൾ അയക്കാനായിരുന്നു പറഞ്ഞതെന്ന് യുവാവ് ആരോപിച്ചു.
ആ സമയത്തെ എന്റെ പ്രായം കൂടെ ആലോചിക്കണം. ഞാൻ രണ്ടുമൂന്ന് പേരോട് പറഞ്ഞു. പക്ഷെ അവരാരും വിശ്വസിക്കുന്നില്ല. രഞ്ജിത്തെന്ന് പറയുന്ന സംവിധായകൻ ഇങ്ങനെ ചെയ്യുമോ എന്നാണ് ചോദിച്ചത്. ആ സമയത്ത് ഞാൻ കാവ്യ മാധവനെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. അവർക്ക് ഞാൻ മെസേജ് അയച്ചു. മാഡത്തിന്റെ സിനിമയുടെ ഷൂട്ടിന് വന്നപ്പോൾ രഞ്ജിത്ത് എന്നോട് ഇങ്ങനൊക്കെ പെരുമാറിയെന്ന് പറഞ്ഞു. അവർ മെസേജ് കണ്ടുവെങ്കിലും മറുപടി തരികയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ലെന്ന് യുവാവ് പറയുന്നു.
ഇടവേള ബാബുവിനോടും പറഞ്ഞിരുന്നു. അയാളും ഇതുപോലെ തന്നെയാണ് എന്നോട് പെരുമാറിയത്. എനിക്ക് നിന്നെയൊന്ന് കാണണം, ഫോട്ടോസ് അയച്ചു തരാൻ അദ്ദേഹം പറഞ്ഞു. ഞാൻ എന്റെ ഫോട്ടോസ് അയച്ചു കൊടുത്തു. ഇങ്ങനെയല്ല, ന്യൂഡ് ആണ് വേണ്ടതെന്നായിരുന്നു മറുപടിയെന്ന് രഞ്ജിത്ത് പറയുന്നു.
Discussion about this post