അവനൊരു കോഴിയാ… എന്ന് സ്ത്രീലമ്പടരായ പുരുഷന്മാരെ കളിയാക്കാനായി നമ്മളിൽപലരും ഉപയോഗിക്കാറില്ലേ… സ്ത്രീകളോട് പരിധിയിൽ കവിഞ്ഞ് കൊഞ്ചി കുഴഞ്ഞാലും ഒക്കെ കോഴിത്തരം എന്നും നാം കളിയാക്കാറുണ്ട്. ഈ പ്രയോഗത്തിന്റെ സ്ത്രീലിംഗമെന്നോണം അവളെരാരു പിടക്കോഴിയാണെന്നും ഇപ്പോൾ സജീവമായി ഉപയോഗിച്ച് വരാറുണ്ട്. ലൈംഗിക താത്പര്യം സ്വീകരിക്കാൻ ഏത് മാർഗവും സ്വീകരിക്കുന്നവൻ എന്ന അർത്ഥത്തിലാണ് പൂവാലൻ,കോഴി പ്രയോഗങ്ങൾ ഉപയോഗിച്ച് വന്നിരുന്നത്. പിന്നീട് ഇത് ചെറിയ രീതിയിൽ സ്ത്രീകളെ ശല്യം ചെയ്യുന്നവരെ കളിയാക്കാനായി ഉപോയഗിച്ച് വന്നു.സുഹൃത്തുക്കൾക്കിടയിൽ വരെ കോഴി എന്ന പ്രയോഗം സജീവമാണെങ്കിലും ഈ പ്രയോഗം എങ്ങനെ ആരംഭിച്ചു എന്നറിയാമോ? ഇതിന് പുരാണവുമായും ബന്ധം ഉണ്ട്.
ഗൗതമ മഹർഷിയുടെ ഭാര്യയാണ് അഹല്യ. അവൾ ബ്രഹ്മാവിന്റെ മകളാണെന്ന് ഒരിടത്ത് പറയുന്നുണ്ട്. പൂരു വംശത്തിലെ രാജകുമാരിയെന്നും പറയപ്പെടുന്നു ഏതായാലും അതിസുന്ദരി. സുന്ദരിയായ അഹല്യയെ കണ്ടതോടെ ദേവരാജാവായ ഇന്ദ്രന് മോഹം ഉണർന്നു. അഹല്യയെ എങ്ങിനെയും പ്രാപിക്കണമെന്ന മോഹം ഇന്ദ്രനിൽ ശക്തിപ്പെട്ടു. അതിന് ഒരു സൂത്രവും അദ്ദേഹം കണ്ടെത്തി. പാതിരാനേരത്ത് ആശ്രമവളപ്പിൽ ഒരു പൂവൻകോഴി കൂകി. സാക്ഷാൽ ഇന്ദ്രൻ തന്നെയായിരുന്നു പൂവൻകോഴിയായി രൂപംമാറിയത്.
അതുകേട്ടതോടെ മുനി ഉണർന്നു. ബ്രാഹ്മമുഹൂർത്തമായാൽ ഗംഗാനദിയിലെത്തി കുളിച്ചു വരണം, ഹോമ-ധ്യാനാദികൾ തുടങ്ങണം എന്നതാണ് പതിവ്.
നദിയിലേയ്ക്ക് ഇറങ്ങുന്നതിന്റെ മുന്നോടിയായി നദിയെ തൊട്ടുവന്ദിച്ച ഗൗതമൻ ഒരു ഞെട്ടലോടെ കൈ പിൻവലിച്ചു. ഗംഗ ഉണർന്നിട്ടില്ല. ഒരുനിമിഷം അദ്ദേഹം കണ്ണടച്ചു നോക്കി. പ്രകൃതി മുഴുവൻ ഉറക്കത്തിലാണ്. തനിക്ക് തെറ്റുപറ്റിയോ. താൻ ചതിക്കപ്പെട്ടുവോ. ഗൗതമൻ തിരികെ ആശ്രമത്തിലേക്ക് വേഗത്തിൽ നടന്നു. മുറ്റത്തെത്തിയപ്പോൾ അകത്തുനിന്ന് തന്നെപ്പോലുള്ള ഒരാൾ ഇറങ്ങിവരുന്നത് കണ്ട് അദ്ദേഹം അമ്പരന്നു അഹല്യയെ മുനിയുടെ രൂപത്തിൽ പ്രാപിക്കുകയായിരുന്നു
നീയാര്? സത്യം പറയൂ ഗൗതമൻ അലറി. കള്ളം പറഞ്ഞിട്ട് കാര്യമില്ലെന്ന് ബോധ്യമായ ദേവേന്ദ്രൻ സ്വന്തം രൂപം വെളിപ്പെടുത്തി..കോപിഷ്ഠനായ മുനി ദേവേന്ദ്രനെ ശപിക്കുകയും ചെയ്യുന്നു.
‘ നിന്റെ പദവിക്ക് നിരക്കാത്ത അധർമം ചെയ്ത നീ സഹസ്രഭഗൻ(ആയിരം ലിംഗങ്ങൾ ഉള്ളവൻ)ആയി തീരട്ടെ ‘നാണം കെട്ട ഇന്ദ്രൻ ആരുമറിയാതെ സ്വർഗത്തിൽ ഒരിടത്ത്് ഒളിച്ചിരുന്നു , പിന്നീട് ദേവഗുരു ആയ ബ്രുഹസ്പതിയെ വിളിച്ചു തനിക്കു ഉണ്ടായ ദുരന്തത്തെ വിശദീകരിച്ചു .” അതി കാമികൾക്ക് വരുന്ന ആപത്തു ഇങ്ങനെ തന്നെ ആയിരിക്കും . ഗൌതമന്റെ വാക്കുകൾ പാഴാകില്ല എന്നിരുന്നാലും നിന്നെ കാണുന്നവർക്ക് ഈ ഭാഗങ്ങൾ എല്ലാം നേത്രങ്ങൾ ആണെന്നെ തോന്നുക ഉള്ളൂ ..അങ്ങനെ അന്ന് മുതൽ ഇന്ദ്രൻ സഹസ്രാക്ഷൻ ആയി.അഹല്യയെ കല്ലായി മാറട്ടെ എന്നാണ് ശാപം നൽകിയിരുന്നത്.
തന്റെ ലൈംഗിക താത്പര്യം നടപ്പാക്കാൻ ഇന്ദ്രൻ സ്വീകരിച്ചത് പൂവൻകോഴിയുടെ രൂപമാണല്ലോ? അത് കൊണ്ട് ലൈംഗിക ലക്ഷ്യത്തോടെ സ്ത്രീകളെ സമീപിക്കുന്ന പുരുഷന്മാരെ കളിയാക്കാൻ കോഴി എന്ന പ്രയോഗം ഉപയോഗിച്ച് തുടങ്ങിയത്.
മറ്റൊന്ന് തികച്ചും ശാസ്ത്രീയമാണ്. പൂവൻകോഴികൾക്ക് പെട്ടെന്ന് ലൈംഗിക താത്പര്യം ഉണ്ടാവുകയും ഇണയിൽ അത് തീർക്കുകയും ചെയ്യും. ഇണ വഴങ്ങിയില്ലെങ്കിൽ ബലം പ്രയോഗിച്ചും സമയവും സന്ദർഭവും നോക്കാതെയും ആഗ്രഹം നടപ്പാക്കുകയും ചെയ്യും. ഇത്രപെട്ടെന്ന് ലൈംഗിക താത്പര്യം ഉണ്ടാകുന്ന മറ്റൊരു ജീവിയും ഭുമിയിൽ ഇല്ലത്രേ
Discussion about this post