കൊച്ചി; മലയാളികളുടെ പ്രിയ താരമാണ് പാർവ്വതി തിരുവോരത്ത്. 2006ൽ റിലീസ് ചെയ്ത ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചലച്ചിത്രത്തിലൂടെയാണ് പാർവ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക് , സിറ്റി ഓഫ് ഗോഡ്,ബാംഗ്ലൂർ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീൻ , ചാർലി ടേക്ക് ഓഫ് ,ഉയരെ , ഉള്ളൊഴുക്ക് എന്നീ ചലച്ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഇപ്പോൾ പാർവ്വതി മുൻപ് സ്വീകരിച്ച നിലപാടുകളും ചർച്ചയാവുന്നുണ്ട്. സ്വന്തം കരിയറും പ്രശസ്തിയും ബലികൊടുത്ത് പാർവ്വതി ഉൾപ്പെടെയുള്ള നടിമാർ നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് ഹേമകമ്മറ്റി റിപ്പോർട്ടും തുറന്നു പറച്ചിലുകളുമെന്നാണ് ആരാധകരുടെ പൊതുവെയുള്ള അഭിപ്രായം. ഇപ്പോഴിതാ താരത്തിന് പുതിയ പേരും പാർവ്വതിയ്ക്ക് നൽകിയിട്ടുണ്ട്. പാർവ്വതി അല്ല പവർ തീ എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്.
അതേസമയം താരസംഘടന അമ്മയിലെ ഭരണസമിതിയുടെ കൂട്ടരാജിയിലും നടി പാർവ്വതി തിരുവോത്ത് പ്രതികരിച്ചു. അമ്മയിലെ കൂട്ടരാജി ഭീരുത്വമാണെന്നും മറുപടി പറയേണ്ട ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നും പാർവതി തിരുവോത്ത് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമയിലുണ്ടായ വെളിപ്പെടുത്തലിലാണ് താരസംഘടന അമ്മയിൽ മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചത്. നിലവിലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു.
Discussion about this post