ന്യൂയോർക്ക്: പസഫിക് സമുദ്രത്തിന്റെ ആഴങ്ങളിൽ ഡാർക്ക് ഓക്‌സിജൻ സ്രോതസ്സ് കണ്ടെത്തി ഗവേഷകർ. സ്‌കോട്ടിഷ് അസോസിയേഷൻ ഫോർ മറൈൻ സയൻസിലെ ഗവേഷകർ ആണ് നിർണായക കണ്ടെത്തൽ നടത്തിയിരിക്കുന്നത്. അതേസമയം ഇത് അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട പഠനങ്ങളിലേക്ക് വിരൽ ചൂണ്ടുന്നത്.
ഹവായ് മുതൽ മെക്‌സികോ വരെയുള്ള 1.7 മില്യൺ സ്‌ക്വയർ മേഖലയിൽ ആയിരുന്നു ഗവേഷകരുടെ പഠനം. 12,000 അടി ആഴത്തിൽ ആയിരുന്നു ഇവരുടെ പരിശോധന. ഇവിടെയാണ് ഡാർക്ക് ഓക്‌സിജൻ സ്രോതസ്സ് കണ്ടെത്തിയത്. കടലിന്റെ 12,000 ആഴത്തിലുള്ള മേഖലകളിൽ സൂര്യവെളിച്ചം എത്താറില്ല. ഇവിടെ പോളിമെറ്റാലിക് നൊഡ്യൂൾസ് കൊണ്ടുള്ള കുന്നുകൾ ഉണ്ട്. ഈ കുന്നുകൾ വൈദ്യുതവിശ്ലേഷണത്തിന് സമാനമായ രീതിയിൽ ഓക്‌സിജൻ പുറന്തള്ളുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഈ കണ്ടെത്തൽ ഗവേഷകർ നേച്ചർ ജിയോസയൻസ് മാഗസീനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇത്തരത്തിൽ ഓക്‌സിജൻ ഉണ്ടാകാൻ കാരണം മൈക്രോബയൽ ആക്റ്റിവിറ്റി ആണെന്നായിരുന്നു ഗവേഷകരുടെ പ്രാഥമിക നിഗമനം. എന്നാൽ പിന്നീട് ഡാർക്ക് ഓക്‌സിജൻ ആണെന്ന് കണ്ടെത്തുകയായിരുന്നു. പാറയിലെ ഇലക്ട്രിക്കൽ ചാർജുള്ള മെറ്റലുകൾ വെള്ളത്തെ ഓക്‌സിജൻ, കാർബൺഡൈ ഓക്‌സൈഡ് എന്നിങ്ങനെ വേർതിരിക്കുന്നു. ഇതാണ് ഓക്‌സിജൻ ഉത്പാദനത്തിന് കാരണം ആകുന്നത്. ഇത്തരത്തിൽ സൂര്യപ്രകാശം ഇല്ലാതെ ഉത്പാദിപ്പിക്കപ്പെടുന്നതാണ് ഡാർക്ക് ഓക്‌സിജൻ.
Discussion about this post