തൃശൂർ: ഷോളയാർ ഡാമിന്റെ ഷട്ടർ തുറന്നു. അണക്കെട്ടിലെ ജലനിരപ്പുയർന്നതോടെ, ഒരു ഷട്ടർ ആണ് തുറന്നത്. 2662.90 ആണ് നിലവിലെ ഡാമിലെ ജലനിരപ്പ്.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ഷട്ടർ തുറന്നത്. ഘട്ടം ഘട്ടമായി 50 ക്യുമെക്‌സ് ജലമാണ് പെരിങ്ങൽക്കുത്ത് റിസർവോയറിലേയ്ക്ക് ഒഴുകുന്നത്. 0.5 അടിയാണ് ഷട്ടർ തുറന്നിരക്കുന്നത്. ഇതേതുടർന്ന് ചാലക്കുടി പുഴയുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
പെരിങ്ങൽ കുത്ത് റിസർവോയറിന്റെ വൃഷ്ടിപ്രദേശത്തും കനത്ത മഴ തുടരുന്നതിനാൽ, ഇവിടെയും ജലനിരപ്പ് ഉയരുന്നുണ്ട്. അതിനാൽ തന്നെ, ഘട്ടം ഘട്ടമായി 300 ക്യുമെക്‌സ് അധികജലം തുറന്നു വിടേണ്ടി വരും.
ചാലക്കുടി പുഴയുടെ സമീപ പ്രദേശങ്ങളിലും അണക്കെട്ടിന്റെ ഭാഗങ്ങളിലും കുട്ടികൾ ഉൾപ്പെടെ പൊതുജനങ്ങൾ പുഴയിൽ കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ചാലക്കുടി പുഴയിൽ മത്സ്യബന്ധനത്തിന് നിയന്ത്രണമേർപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കും.
Discussion about this post