എറണാകുളം: ഫെഫ്കയിൽ നിന്നും രാജിവച്ച് സംവിധായകൻ ആഷിഖ് അബു. സംഘടനയിലെ അസ്വാരസ്യങ്ങൾക്ക് പിന്നാലെയാണ് ആഷിക് അബു രാജിവച്ചത്. നേരത്തെ താരസംഘടനയായ അമ്മയിൽ നിന്നും താരങ്ങൾ രാജിവച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നേതൃത്വത്തെ വിമർശിച്ച് ആഷിഖ് അബു രംഗത്ത് വന്നിരുന്നു. ഇതോടെയായിരുന്നു ഫെഫ്കയിൽ പ്രശ്‌നങ്ങൾ തുടക്കമായത്. ഇതിന് പിന്നാലെ ആഷിഖ് അബുവിനെ തള്ളിപ്പറഞ്ഞ് നേതൃത്വം രംഗത്ത് വരികയുണ്ടായി. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ ആണ് ആഷിഖ് അബുവിന്റെ രാജി.
രാജിക്കത്തിൽ ബി. ഉണ്ണികൃഷ്ണൻ അടക്കം ഫെഫ്കയുടെ നേതൃസ്ഥാനത്ത് ഉള്ളവരെ ആഷിഖ് അബു രൂക്ഷമായി വിമർശിക്കുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഫെഫ്ക നേതൃത്വം കുറ്റകരമായ മൗനം തുടർന്നു എന്നാണ് ആദ്യത്തെ വിമർശനം. സാമൂഹിക ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ സംഘടന പരാജയപ്പെട്ടുവെന്നും അദ്ദേഹം പറയുന്നുണ്ട്.
Discussion about this post