ബെയ്ജിംഗ്: ഭൂമിയുടെ ഭ്രമണം മന്ദഗതിയിലായെന്ന കണ്ടെത്തലിൽ ആശങ്കപ്രകടപ്പിച്ച് ഗവേഷകർ. ലോകാവസാനത്തിന്റെ സൂചനയാണോ ഇതെന്നാണ് ഇവർ സംശയിക്കുന്നത്. ഒരിക്കൽ കൂടി ഭൂമിയുടെ കറത്തിന്റെ വേഗത കുറഞ്ഞാൽ വലിയ പ്രത്യാഘാതങ്ങൾ ആകും സംഭവിക്കുക എന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
ചൈനീസ് ഗവേഷകർ ആണ് ആശങ്ക പ്രകടമാക്കി രംഗത്ത് എത്തിയിരിക്കുന്നത്. ചന്ദ്രൻ ഭൂമിയിൽ നിന്നും അകന്നതാണ് ഇത്തരത്തിൽ ഭൂമിയുടെ കറക്കത്തിന്റെ വേഗത കുറയാൻ കാരണം എന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ചന്ദ്രൻ അകന്നപ്പോൾ അത് ഗുരുത്വാകർഷണത്തെ ബാധിച്ചു. സമുദ്രങ്ങളിൽ വേലിയേറ്റത്തിന് ഇത് കാരണമാക്കി. ഇതാണ് വേഗത കുറയാൻ കാരണം.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെഡിമെന്റ്‌റി ജിയോളജി ഓഫ് ചെങ്ക്ഡു യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകൻ ആയ മാ ചാവോയുടെ നേതൃത്വത്തിൽ രണ്ട് മാസത്തെ വിവരങ്ങൾ വിശകലനം ചെയ്ത് പഠനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആശങ്ക പ്രകടം ആക്കിയിരിക്കുന്നത്. 700 ഉം 200 ഉം മില്യൺ വർഷങ്ങൾക്കിടെ ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം 20,000 കിലോമീറ്റർ ആയി വർദ്ധിച്ചിരുന്നു. ഇത് ഒരു ദിവസത്തിൽ 2.2 മണിക്കൂർ വർദ്ധിക്കാൻ കാരണം ആയി എന്ന് ഇവർ പഠനത്തിൽ വ്യക്തമാക്കുന്നു.
രണ്ട് തവണയായിട്ടാണ് ഭൂമിയുടെ കറക്കം കുറഞ്ഞത്. 650-500 മില്യൺ വർഷങ്ങൾക്കിടെ ആയിരുന്നു ഇതിൽ ഒന്ന്. ഈ പ്രതിഭാസത്തിന് കാരണം ആയത് എന്തെന്ത് ഗവേഷകർ സൂചിപ്പിക്കുന്നില്ല. 250 മില്യൺ വർഷങ്ങൾക്ക് മുൻപ് ഉണ്ടായ കേംബ്രിയൻ എക്‌സ്‌പ്ലോഷൻ ആയിരുന്നു ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത കുറയാൻ കാരണമായ മറ്റൊരു സംഭവം.
Discussion about this post