24 വർഷത്തിനുശേഷം യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഉപഗ്രഹമായ സൽസ ഭൂമിയിലേക്ക് . സെപ്റ്റംബർ 8 ന് ഭൂമിയിൽ എത്തുമെന്നാണ് ഗവേഷകർ പറയുന്നത്. 2000 ലാണ് സൽസയെ ക്ലസ്റ്റർ ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിച്ചത്.
ക്ലസ്റ്റർ എന്നറിയപ്പെടുന്ന ഉപഗ്രഹങ്ങളുടെ ഒരു ക്വാർട്ടറ്റിന്റെ ഭാഗമാണ് സൽസ. ഇവയെല്ലാം നൃത്തങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. സൽസ, റുംബ, ടാംഗോ, സാംബ. സമാനമായ ഈ നാല് ഉപഗ്രഹങ്ങളും 2000 മുതൽ ഭൂമിയുടെ കാന്തികക്ഷേത്രത്തെ നിരീക്ഷിച്ചുകൊണ്ട് ഭ്രമണം ചെയ്യുന്നു. തുടക്കത്തിൽ, ഈ ദൗത്യം വെറും രണ്ട് വർഷം നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഉപഗ്രഹങ്ങൾ പ്രതീക്ഷിച്ചതിലും അപ്പുറമാണ് ഇവരുടെ ശേഷി . ഏകദേശം കാൽ നൂറ്റാണ്ടോളം മൂല്യവത്തായ ശാസ്ത്രീയ വിവരങ്ങൾ നൽകിയിരുന്നു. എന്നിരുന്നാലും, ക്ലസ്റ്ററിന്റെ ദൗത്യം ഇപ്പോൾ അവസാനത്തിലേക്ക് അടുക്കുകയാണ്.
ജനവാസ മേഖലകളിൽ നിന്ന് മാറി തെക്കൻ പസഫിക് സമുദ്രത്തിൽ ആസൂത്രിതമായ ലാൻഡിംഗ് സോണിൽ നിന്ന് ഏകദേശം 110 കിലോമീറ്റർ മുതൽ 80 കിലോമീറ്റർ വരെ ഉയരത്തിലാണ് ഉപഗ്രഹം താഴേക്ക് പതിക്കുക. 2024 സെപ്തംബർ 8 ന്, നാല് ക്ലസ്റ്റർ ഉപഗ്രഹങ്ങളിൽ ആദ്യത്തേത് ‘ടാർഗെറ്റഡ് റീഎൻട്രി’യിൽ ഭൂമിയുടെ അന്തരീക്ഷത്തിൽ തിരികെ എത്തുകയാണ് എന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി എക്‌സിൽ കുറിച്ചു.
സൽസയുടെ തിരികെയുള്ള വരവ് സൂക്ഷ്മമായി നിരീക്ഷിക്കാനായി ഒരുങ്ങുകയാണ് ഇഎസ്എ . ശാസ്ത്രജ്ഞർ ഈ ഉപഗ്രഹം എങ്ങനെ, എപ്പോൾ തകരുന്നു എന്നതിനെക്കുറിച്ചുള്ള അപൂർവ ഡാറ്റ ശേഖരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഭാവിയിൽ ഉപഗ്രഹ പുനർപ്രവേശനം സുരക്ഷിതവും സുസ്ഥിരവുമാക്കാൻ ഇത് ഉപയോഗപ്രദമാവുമെന്നാണ് ഗവേഷകർ പറയുന്നത്.
അന്തരീക്ഷത്തിലേക്ക് വീണ്ടും സൽസ പ്രവേശിക്കുമ്പോൾ പേടകം കത്തുന്നത് ഉറപ്പാക്കും എന്ന് ക്ലസ്റ്റർ ഓപ്പറേഷൻസ് മാനേജർ ബ്രൂണോ സൂസ വ്യക്തമാക്കി. കൂടാതെ ഇവ മറ്റ് ബഹിരാകാശ വാഹനങ്ങളുമായോ ഭൂമിയുമായോ കൂട്ടിയിടിക്കാതിരിക്കാൻ ESA അവരെ നിരീക്ഷിക്കുന്നുണ്ടെന്നും ബ്രൂണോ സൂസ കൂട്ടിച്ചേർത്തു .
Discussion about this post