റാഞ്ചി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചമ്പായി സോറൻ ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. ചമ്പായി സോറനോടൊപ്പം അദ്ദേഹത്തിന്റെ നിരവധി അനുയായികളും ബിജെപി അംഗത്വം സ്വീകരിച്ചു.
ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ജാർഖണ്ഡ് തയ്യാറെടുക്കുന്നതിനിടെയാണ് ഝാർഖണ്ഡിലെ സംഭവവികാസങ്ങൾ.
2024 ഫെബ്രുവരി 2 മുതൽ 2024 ജൂലൈ 3 വരെ നിലവിലെ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഭൂമി കുംഭകോണക്കേസിൽ തടവിലാക്കപ്പെട്ടപ്പോൾ സോറൻ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു. ജൂൺ 28 ന് മോചിതനായ ശേഷം, ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം തിരിച്ചുപിടിച്ചു, ഇതോടു കൂടി ചമ്പൈ സോറൻ ഒന്നുമല്ലാതായി തീർന്നിരുന്നു, ഇതിൽ അദ്ദേഹം വലിയ രീതിയിൽ അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോർട്ട്.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കപ്പെട്ടതിനു ശേഷം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ചമ്പായി സോറനെ പ്രശംസിച്ചു കൊണ്ട് മുന്നോട്ട് വന്നിരുന്നു , ചമ്പായി സോറൻ തന്റെ റോളിൽ ഫലപ്രദമായിരുന്നുവെന്നും പ്രശ്നങ്ങൾ ഉയർന്നപ്പോഴൊക്കെ അദ്ദേഹം ഉടനടി പ്രതികരിച്ചുവെന്നും ശർമ്മ തുറന്നു പറഞ്ഞിരുന്നു പ്രസ്താവിച്ചു. സോറനെ നീക്കം ചെയ്യുന്നത് ഒരു ”രാഷ്ട്രീയ കൊലപാതകം” എന്നാണ് ശർമ്മ വിശേഷിപ്പിച്ചത്, നല്ല രീതിയിൽ തന്റെ കടമ നിറവേറ്റിയിട്ടും , അദ്ദേഹത്തെ തന്റെ സ്ഥാനത്ത് നിന്ന് അന്യായമായി പുറത്താക്കിയതായി ആസാം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Discussion about this post