തിരുവനന്തപുരം : 11 വയസുള്ളപ്പോൾ മുതൽ സ്വന്തം അച്ഛനാൽ പീഡിപ്പിക്കപ്പെട്ട് നിര്‍ഭയ കേന്ദ്രത്തിലെത്തിയ പെൺകുട്ടിയെ ഇപ്പോൾ കൈയൊഴിഞ്ഞ് സർക്കാരും. പോക്സാ അതിജീവിതരുടെ പുനരധിവാസത്തിന് സർക്കാരിൽ നിന്നും ലഭിക്കേണ്ട ധനസഹായത്തിനായി ഇനി മുട്ടത്ത വാതിലുകൾ ഇല്ല. മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുപോലും ധനസഹായം ലഭിക്കാൻ നടപടിയുണ്ടായിട്ടില്ല എന്നാണ് അതിജീവിതയായ പെൺകുട്ടി വ്യക്തമാക്കുന്നത്.
പോക്സാ ഇരകൾക്കുള്ള പുനരധിവാസ ധനസഹായം സംസ്ഥാന സർക്കാർ നൽകാതെയായിട്ട് രണ്ടുവർഷമായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലീഗൽ സര്‍വീസസ് അതോറിറ്റി വഴി ലഭ്യമാക്കേണ്ട തുക രണ്ട് വര്‍ഷമായി ലഭിച്ചിട്ടില്ലെന്ന് ഇരകൾ വ്യക്തമാക്കുന്നു. പ്രതിസന്ധി വ്യക്തമാക്കി മുഖ്യമന്ത്രിക്ക് കത്തെഴുതിയപ്പോൾ സര്‍ക്കാരിന് കാശ് കിട്ടുന്ന മുറയ്ക്ക് കൊടുക്കുമെന്നാണ് അതിജീവിതർക്ക് ലഭിച്ച മറുപടി.
ലീഗൽ സർവീസ് അതോറിറ്റി ആണ് പോക്സോ കേസിലെ അതിജീവിതർക്ക് പുനരധിവാസത്തിനുള്ള ധനസഹായം നൽകേണ്ടത്. അതിജീവിതരുടെ തുടര്‍ പഠനത്തിനും അതിജീവനത്തിനും അത്യാവശ്യമായ തുക അടിയന്തരമായി അനുവദിച്ച് നൽകണമെന്ന അപേക്ഷക്ക് സര്‍ക്കാരിൽ നിന്ന് പണം ലഭിക്കാത്തതിനാലാണ് നല്‍കാൻ കഴിയാത്തതെന്നാണ് ലീഗൽ സര്‍വീസസ് അതോറിറ്റി നൽകുന്ന മറുപടി. ഇതോടെ നിരവധി പോക്സോ കേസ് ഇരകളാണ് പ്രതിസന്ധിയിൽ ആയിരിക്കുന്നത്.
Discussion about this post