തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടൻ മോഹൻലാൽ ഇന്ന് ആദ്യമായി മാദ്ധ്യമങ്ങളെ കാണും. സിനിമ മേഖലയിൽ ഉണ്ടായ വിവാദങ്ങൾക്കിടെയാണ് മോഹൻലാൽ മാദ്ധ്യമങ്ങളെ കാണുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് മോഹൻലാൽ മാദ്ധ്യമങ്ങളുമായി സംസാരിക്കുക.
ഇന്ന് ഉച്ചയ്ക്ക് കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ച് ചടങ്ങിനു ശേഷമാണ് മോഹൻലാൽ മാദ്ധ്യമങ്ങളെ കാണുക. മോഹൻലാൽ മാദ്ധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനാണ് വിവരം പുറത്തുവിട്ടത് .ഈ പരിപാടിയിൽ പങ്കെടുക്കുന്ന മാദ്ധ്യമപ്രവർത്തകരുടെ വിവരങ്ങൾ അറിയിക്കാൻ നേരത്തെ തന്നെ കേരള ക്രിക്കറ്റ് അസോസിയേഷൻ മാദ്ധ്യമ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു .ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെത്തുന്ന മോഹൻലാൽ തലസ്ഥാനത്ത് നാലോളം പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.
Discussion about this post