ധികാരമാണെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
സുഹൃത്തുക്കളും പങ്കാളികളും എന്ന നിലയിൽ സമാധാനം പുന:സ്ഥാപിക്കാൻ കഴിയുന്ന എല്ലാ പ്രായോഗികവും പരസ്പര സ്വീകാര്യവുമായ ഏത് പരിഹാരത്തെയും ഞങ്ങൾ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാധാന അന്തരീക്ഷം സൃഷ്ടിക്കാനാണ് ഇന്ത്യക്ക് താൽപര്യം. റഷ്യ-യുക്രൈയ്ൻ യുദ്ധത്തിന്റെ ആരംഭം മുതൽ ഇത് പരിഹരിക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. എന്ത് സമാധാന പ്രക്രിയയ്ക്കും സംഭാവന ചെയ്യാൻ ഇന്ത്യ തയ്യാറാണ്. സുരക്ഷയും പ്രതിരോധ സഹകരണവും രാജ്യങ്ങൾ തമ്മിലുളള പങ്കാളിത്തത്തിന്റെ നെടുംതൂണായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യൻ സൈന്യത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി റഷ്യയിൽ കുടുങ്ങിയ 15 ഇന്ത്യക്കാരെ മോചിപ്പിച്ചതായും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ മോചനം സുഗമമാക്കുന്നതിന് ഇന്ത്യൻ എംബസി റഷ്യൻ അധികൃതമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈയ്ൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചക്കിടയിൽ സമാധാനം കൈവരിക്കാനുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയിരുന്നു.
Discussion about this post