മഞ്ജു വാര്യരുടെയും ദിലീപിൻ്റെയും മകൾ മീനാക്ഷി ഗോപാലകൃഷ്ണൻ്റെ പുതിയ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മീനാക്ഷി തന്നെയാണ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. മുൻപൊന്നും ഇല്ലാത്ത വിധം അതിസുന്ദരിയായി ചിത്രത്തിൽ മീനാക്ഷിയെ കാണാം. സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറായ റെജി ഭാസ്കറാണ് ഈ ഫോട്ടോകൾ പകർത്തിയിരിക്കുന്നത്.
ഈ ഫോട്ടോ ഇത്രയും വൈറലാക്കാനുള്ള കാരണം ഇതിന് പിന്നിലുള്ളത് കാവ്യ മാധവൻ ആണ് എന്നുള്ളതാണ്. കാവ്യയുടെ ലക്ഷ്യ ഡിസൈൻ ചെയ്ത മനോഹരമായ കുർത്തയാണ് മീനാക്ഷി ധരിച്ചിരിക്കുന്നത്. മീനാക്ഷിയുടെ ഫോട്ടോയ്ക്ക് ഒപ്പം കുർത്തിയുടെ ഡീറ്റെയിൽസും നൽകിയിട്ടുണ്ട്. ലക്ഷ്യയുടെ ഓൺലൈൻ പേജിലും കാണാം. ഇതിനു മുൻപ് മീനാക്ഷി ഒരുപാട് ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു പ്രൊഫഷണൽ ഫോട്ടോഷൂട്ട് നടത്തുന്നത് . മാത്രമല്ല ആദ്യമായാണ് ഒരു ബ്രാൻഡിനു വേണ്ടി മോഡലിംഗ് ലേഡിയായി മീനാക്ഷി എത്തുന്നത്. എങ്കിലും ഫോട്ടോകൾ ആരാധക ഏറ്റെടുത്തു കഴിഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓണം പ്രമാണിച്ചിട്ടുള്ള ബിസിനസ്സ് തിരക്കിലാണ് കാവ്യ. അതിൻ്റെ ഭാഗമായി സ്വയം മോഡലായി തന്നെ ഒത്തിരി സാരി ലുക്കുകളും കാവ്യ പുറത്തിറക്കിയിരുന്നു. ഇപ്പോഴതാ കാവ്യക്ക് കട്ട സപ്പോർട്ടായി മീനാക്ഷിയും എത്തിയിരിക്കുകയാണ്.
Discussion about this post