കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് താരസംഘടനയായ അമ്മയുടെ മുൻ പ്രസിഡന്റും നടനുമായ മോഹൻലാൽ. ഇങ്ങനെ ഒരു സംഭവം മലയാള സിനിമയിൽ നടന്നു മോഹൻലാൽ ഒളിച്ചോടി പോയി മോഹൻലാൽ എവിടെയായിരുന്നുവെന്ന് പലരും ചോദിച്ചു. ഞാൻ എവിടേക്കും ഒളിച്ചോടി പോയിട്ടില്ല. ഞാൻ കഴിഞ്ഞ 47 വർഷമായി ഇവിടെ ഉള്ള ആളാണെന്നം തന്റെ വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിന് പുറത്തായിരുന്നുവെന്നും ഭാര്യയുടെ സർജറിയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നുവെന്നും താരം പറഞ്ഞു.
ഹേമകമ്മറ്റി റിപ്പോർട്ട് സ്വാഗതാർഗം. ഇതിൽ മറുപടി പറയേണ്ടത് മലയാള സിനിമാ ലോകം ഒന്നടങ്കമാണെന്ന് താരം പറഞ്ഞു. ദൗർഭാഗ്യകരമായ കാര്യത്തിൽ പ്രതികരിക്കേണ്ടി വന്നത് ഖേദകരമെന്ന് അദ്ദേഹം പറഞ്ഞു. അമ്മ സംഘടനയുടെ ഭാരവാഹിത്വം രാജിവച്ചതിനെ കുറിച്ചു മോഹൻലാൽ പ്രതികരിച്ചു. എന്തിനും ഏതിനും അമ്മ എന്ന സംഘടനയെ കുറ്റപ്പെടുത്തുന്ന ഒരു രീതിയാണ് കണ്ടത്. ഈ സാഹചര്യത്തിൽ അമ്മ ഭാരവാഹിത്വത്തിൽ നിന്നും മാറിനിൽക്കാം എന്ന് കൂട്ടായി തീരുമാനിച്ചു.
ഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്നും മലയാള സിനിമ തന്നെ തകർന്നുപോകുന്ന കാര്യമാണിതെന്ന് മോഹൻലാൽ ചോദിച്ചു. നല്ല അഭിനേതാക്കൾ ഉള്ള മലയാള സിനിമാലോകമാണെന്ന് മോഹൻലാൽ പറഞ്ഞു. ദയവ് ചെയ്ത് ഞങ്ങളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മലയാള സിനിമ ലോകത്തെ തകർക്കരുതെന്ന് താരം അഭ്യർത്ഥിച്ചു. പതിനായിരക്കണക്കിന് ജോലിക്കാരുള്ള വലിയ സംഘടനയാണ് മലയാള സിനിമയെന്നും ഇത് നിശ്ചലമാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post