തിരുവനന്തപുരം: അമ്മ സംഘടനയിൽ നിന്നുമുള്ള മോഹൻലാലിന്റെ രാജി ഭീരുത്വമാണെന്ന് എഴുത്തുകാരി ശോഭ ഡേ. നിലപാട് വ്യക്തമാക്കാതെ അമ്മ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് ഒരിക്കലും അംഗീകരിക്കാനാവില്ല. നിലപാടുകൾ, വയക്തമാക്കണമെന്നും ശോഭ ഡേ വ്യക്തമാക്കി.
പ്രതികരിച്ച സ്ത്രീകൾക്ക് സിനിമകൾ നഷ്ടപ്പെട്ടതും മോശം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതുമെല്ലാം പത്തോ പതിനഞ്ചോ പുരുഷന്മാർ കാരണമാണ്. വിവാദങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കുന്നതിന് മുമ്പ് രാജി വച്ചത് അംഗീകരിക്കാനാവില്ല. അതിജീവിതർക്ക് നീതി നേടിക്കൊടുക്കാതെ, അമ്മ നേതൃത്വത്തിൽ നിന്ന് അദ്ദേഹം രാജി വച്ചത് ഭീരുത്വമാണെന്നും അവർ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും കാലം പൂഴ്ത്തി വച്ച സർക്കാരിനെതിരെയും ശോഭ ഡേ വിമർശിച്ചു. റിപ്പോർട്ടിലെ ആരോപണങ്ങളിൽ നിയമപരമായ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.
Discussion about this post