തിരുവനന്തപുരം; ഹേമകമ്മറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന പതിനഞ്ചംഗ പവർഗ്രൂപ്പിൽ താനില്ലെന്ന് മോഹൻലാൽ പറഞ്ഞു. താൻ ഇത് ആദ്യമായിട്ടാണ് കേൾക്കുന്നതെന്നും താരം വ്യക്തമാക്കി. കേരള ക്രിക്കറ്റിന്റെ ലോഞ്ചിങ് ചടങ്ങിന് എത്തിയപ്പോഴായിരുന്നു മോഹൻലാലിന്റെ പ്രതികരണം. റിപ്പോർട്ടുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾക്കുള്ള അറിവ് മാത്രമേ തനിക്കുമുള്ളൂ. പവർ ഗ്രൂപ്പിനെ കുറിച്ച് താൻ ആദ്യമായാണ് കേട്ടത്. എന്തിനും ഏതിനും അമ്മയല്ല മറുപടി പറയേണ്ടത്. മലയാള സിനിമയെ തകർക്കുന്ന നിലയിലേക്ക് കാര്യങ്ങൾ കൊണ്ടുപോകരുതെന്നും അദ്ദേഹം പറഞ്ഞു
വല്ലാത്ത ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കരുത്. എനിക്ക് ആധികാരികമായി പറയാൻ അറിയുന്ന ആളല്ല. എന്തിനും ഏതിനും അമ്മയെ കുറ്റപ്പെടുത്തുന്നതായി കാണുന്നു. എല്ലാത്തിനും അമ്മയല്ല ഉത്തരം നൽകേണ്ടത്. അഭിഭാഷകരും സിനിമയിലെ തലമുതിർന്ന ആളുകളുമായി സംസാരിച്ചതിന് ശേഷമാണ് പ്രസിഡന്റ് പദവിയിൽ നിന്ന് പിന്മാറിയതെന്ന് താരം പറഞ്ഞു.
തങ്ങൾ എന്താണ് ചെയ്യേണ്ടത്. ഇത് ഒരു വലിയ വ്യവസായം തകർന്നുപോകുന്ന കാര്യമാണ്. പതിനായിരക്കണക്കിനാളുകൾ ജോലി ചെയ്യുന്നതാണ്. തന്റെ സിനിമാ ജീവിതം തുടങ്ങുന്നത് മദ്രാസിൽ വച്ചാണ്. അന്നൊന്നും ഒരുതരത്തിലുമുളള സൗകര്യവുമില്ല. വളരെയധികം കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഇൻഡസ്ട്രിയാണ്. കുറ്റം ചെയ്തെന്ന് പറയുന്നവർക്ക് പിന്നാലെ പോലീസുണ്ട്. അതിൽ ആധികാരികമായി ഉത്തരം പറയേണ്ടത് താനല്ലെന്നും മോഹൻലാൽ പറഞ്ഞു.ജഗദീഷിനെ ഉന്നമിട്ട് ലാൽ. ‘ഒരുപാടുപേർ പറയുന്നു, അങ്ങനെ ചെയ്യൂ ഇങ്ങനെ ചെയ്യൂ എന്നൊക്കെ. അവർ വന്ന് കാര്യങ്ങൾ ഏറ്റെടുക്കട്ടെ എന്നും മോഹൻലാൽ പറഞ്ഞു.
Discussion about this post