തിരുവനന്തപുരം; കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തതായി റെയിൽവേയുടെ മുന്നറിയിപ്പ്. ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുത്തി രൂക്ഷമായ സാഹചര്യത്തിലാണ് ട്രെയിനുകൾ റദ്ദാക്കിയിരിക്കുന്നത്. ഈ റൂട്ടിലോടുന്ന നൂറോളം ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.
സെപ്റ്റംബർ രണ്ടാം തീയ്യതി രാവിലെ 06.15ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 22648 കൊച്ചുവേളി – കോർബ എക്‌സ്പ്രസ്, സെപ്റ്റംബർ രണ്ടിന് രാവിലെ 8.15ന് ബിലാസ്പൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 22815 ബിലാസ്പൂർ – എറണാകുളം എക്‌സ്പ്രസ്, സെപ്റ്റംബർ നാലാം തീയ്യതി രാവിലെ 8.30ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 22816 എറണാകുളം – ബിലാസ്പൂർ എക്‌സ്പ്രസ് എന്നിവ റദ്ദാക്കിയതായാണ് റെയിൽവെയുടെ പുതിയ അറിയിപ്പിൽ വിശദീകരിക്കുന്നത്.
അങ്കമാലി സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിങ് സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണവും ആന്ധ്രയിലെ കനത്ത മഴയും കാരണം കേരളത്തിൽ ഞായറാഴ്ച ട്രെയിൻ ഗതാഗതം താറുമാറായി. പാലക്കാട്- എറണാകുളം ജങ്ഷൻ മെമു (06797), എറണാകുളം ജങ്ഷൻ പാലക്കാട് മെമു (06798) എന്നിവ റദ്ദാക്കിയിരുന്നു. തൂത്തുക്കുടി പാലക്കാട് പാലരുവി എക്സ്പ്രസ് (16791) ആലുവയിലും തിരുവനന്തപുരം സെൻട്രൽ കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് എറണാകുളം ജങ്ഷനിലും തിരുവനന്തപുരം സെൻട്രൽ- ഷൊർണൂർ വേണാട് എക്സ്പ്രസ് (16302) എറണാകുളം ടൗണിലും കണ്ണൂർ ആലപ്പുഴ എക്സ്പ്രസ് (16308) ഷൊർണൂരിലും യാത്ര അവസാനിപ്പിച്ചു. പാലക്കാട് തൂത്തുക്കുടി പാലരുവി എക്സ്പ്രസ് (16792) ആലുവയിൽനിന്നും കോഴിക്കോട് -തിരുവനന്തപുരം- സെൻട്രൽ ജനശതാബ്ദി എക്സ്പ്രസ് (12075) എറണാകുളം ജങ്ഷനിൽനിന്നും ഷൊർണൂർ തിരുവനന്തപുരം സെൻട്രൽ വേണാട് എക്സ്പ്രസ് എറണാകുളത്തുനിന്നും ആലപ്പുഴ- കണ്ണൂർ എക്സ്പ്രസ് (16307) ഷൊർണൂരിൽനിന്നുമാണ് പുറപ്പെട്ടത്.
Discussion about this post