5 വർഷങ്ങൾക്ക് മുൻപാണ് ലോകം കൊവിഡ് 19 എന്ന മഹാമാരിയ്ക്ക് മുൻപിൽ മുട്ടുകുത്തിയത്. ലോകത്തെ ആകെ പിടിച്ചുകുലുക്കിയ ആ മഹമാരിയ്ക്ക് കാരണമായതാകട്ടെ കോറോണയെന്ന ഭീകരൻ വൈറസും. അതിന് ശേഷം വൈറസ് എന്ന് കേൾക്കുമ്പോഴേ മുട്ടിടിക്കും. ഇപ്പോഴിതാ 41,000 വർഷം പഴക്കമുള്ള സോംബി വൈറസുകളെ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. നമ്മുടെ ഹിമാലയത്തിൽ നിന്നാണ് ഇവയെ കണ്ടെത്തിയിരിക്കുന്നത്. ചൈനയിൽ നിന്നും യുഎസിൽ നിന്നുമുള്ള 60 ഗവേഷകർ അടങ്ങുന്ന സംഘം വടക്കുപടിഞ്ഞാറൻ പീഠഭൂമിയിലെ ഗുലിയ ഹിമാനിയിൽ നിന്നും ശേഖരിച്ച ഐസ് സാമ്പിളുകളിലാണ് 17,00 ലധികം വൈറസുകളെ കണ്ടെത്തിയിരിക്കുന്നത്.
സോംബി’ എന്ന പ്രയോഗം പക്ഷേ പലർക്കും പരിചിതമായിരിക്കും. മരിച്ചതിന് ശേഷം വീണ്ടും ജീവനോടെ അവതരിക്കുന്നത് എന്നൊക്കെ ഇതിനെ പരിഭാഷപ്പെടുത്താം. പ്രേതം പോലെ. മനുഷ്യരെ അങ്ങേയറ്റം ഭയപ്പെടുത്തുന്നത് എന്നർത്ഥം. ഇതെങ്ങനെയാണ് വൈറസുകളെ വിശേഷിപ്പിക്കാനുപയോഗിക്കുന്നത് എന്ന സംശയം സ്വാഭാവികമായും തോന്നാം.
സംഗതി എന്തെന്നാൽ ഇവ നേരത്തെ ഇല്ലാതായിപ്പോയ വൈറസുകളാണ്. എന്നാൽ കാലങ്ങൾക്ക് ശേഷം തിരിച്ചുവരുന്നു. ആർക്ടിക് മേഖലകളിൽ, കനത്ത മഞ്ഞിൽ മൂടി മണ്ണും, സസ്യങ്ങളും, ജീവജാലങ്ങളും തണുത്തുറയുന്ന പ്രതിഭാസമുണ്ട്. ഇങ്ങനെ കാലങ്ങൾക്ക് മുമ്പ് തണുത്തുറഞ്ഞുപോയ വൈറസുകളാണിവ.
നേച്ചർ ജിയോസയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത് ഒമ്പത് വ്യത്യസ്ത പുരാതന കാലഘട്ടങ്ങളിൽ നിന്നുള്ള വൈറസുകളാണ് ഇവ എന്നാണ്. ഈ സോംബി വൈറസുകൾ മനുഷ്യരെ ബാധിക്കുമെന്നും അത് പുറത്തുവിട്ടാൽ ലോകമെമ്പാടും വ്യാപിക്കുമെന്നുമാണ് ഗവേഷകർ പറയുന്നത്. ഈ പുരാതന വൈറസുകൾ വർഷങ്ങളായി അവയുടെ പരിതസ്ഥിതികളെ എങ്ങനെ സ്വാധീനിച്ചുവെന്ന് മനസിലാക്കാനും ഭാവിയിൽ അവ പടരുന്നത് തടയാനും കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ഗവേഷക സംഘം പറയുന്നു.
മറ്റൊരു വൈറോളജിസ്റ്റ് എറിൻ ഹാർവി, താപനില ഉയരുമ്പോൾ, ഈ പുരാതന വൈറസുകൾ ചുറ്റുമുള്ള സൂക്ഷ്മജീവി സമൂഹങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്ക പങ്കുവെച്ചിട്ടുണ്ട്. ഇവരുടെ അഭിപ്രായത്തിൽ, ”ഒരു വൈറസ് പരിണമിച്ചാൽ, മറ്റൊരു പ്രത്യേക ബാക്ടീരിയൽ സ്പീഷിസിനെ അത് ബാധിക്കുകയും അവയുടെ നാശത്തിന് കാരണമാവുകയും ചെയ്‌തേക്കാം. ഇത്തരത്തിൽ സംഭവിച്ചാൽ അത് മാനവരാശിക്ക് തന്നെ വെല്ലുവിളിയായി മാറിയേക്കാം എന്നും എറിൻ പറയുന്നു
Discussion about this post