എറണാകുളം: സിനിമാ മേഖലയിലെ സ്ത്രീകളുടെ വെളിപ്പെടുത്തലുകൾ ഞെട്ടൽ ഉണ്ടാക്കുന്നുവെന്ന് നടി ഷീല. ഇവർ പറയുന്നത് കേട്ട് ശരീരം വിറയ്ക്കുന്നു. മക്കളെ പോലെ കണ്ടവർക്കെതിരെയാണ് ആരോപണങ്ങൾ ഉയർന്ന് വന്നിരിക്കുന്നത് എന്നും ഷീല പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പുറത്തുവന്ന വെളിപ്പെടുത്തലുകൾ കേട്ട് ശരീരം വിറയ്ക്കുന്നു. മക്കളെ പോലെ കരുതിയവർക്കെതിരെയാണ് വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നത്. ലൈംഗികാതിക്രം ഉണ്ടായി എന്ന് ഒരു സ്ത്രീയും നുണ പറയില്ല. അതിനാൽ അവരുടെ വാക്കുകൾ തന്നെയാണ് അക്രമത്തിന് ഇരയായി എന്നതിനുള്ള തെളിവ് എന്നും ഷീല വ്യക്തമാക്കി.
പണ്ട് പലരും തന്നോട് ഇത്തരം അനുഭവങ്ങൾ പറഞ്ഞിട്ടുണ്ട്. എന്നാൽ ആരുടെയും പേര് ഇപ്പോൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. പണ്ട് കാലത്ത് സിനിമാ ലൊക്കേഷനുകളിൽ നിന്നും ചില നടിമാർ അപ്രത്യക്ഷമാകാറുണ്ട്. അന്വേഷിക്കുമ്പോൾ അവർ വേറെ സിനിമ കിട്ടി പോയി എന്നാണ് മറുപടി ലഭിക്കാറുള്ളത്. ഇപ്പോൾ അതിന്റെയെല്ലാം യഥാർത്ഥ കാരണം എന്താണെന്ന് മനസിലാകുന്നുണ്ട്. ചില നിർമ്മാതാക്കളുടെയും സംവിധായകരുടെയും മുറിയ്ക്ക് സമീപം നടിമാരെ താമസിപ്പിക്കാറുണ്ട്. അതിന്റെ കാരണവും തനിക്ക് വ്യക്തമായി എന്നും ഷീല കൂട്ടിച്ചേർത്തു.
സിനിമയിൽ രാവണന്മാർ മാത്രമല്ല രാമൻമാരും ഉണ്ട്. തനിക്ക് സിനിമാ രംഗത്ത് നിന്നും ഇതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ല. അമ്മയിലെ എല്ലാവരും മോശക്കാരല്ല എന്നും ഷീല വ്യക്കമാക്കി.
Discussion about this post