ഉറക്കം… മനുഷ്യന് ഭക്ഷണവും വെള്ളവും പോലെ തന്നെ അത്യാവശ്യമുള്ള സാധനമാണ് വിശ്രമവും. ശരാശരി ഒരു മനുഷ്യർ ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണമെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. ചിലർക്ക് ഉറക്കം കിട്ടാത്തതാണ് പ്രശ്‌നം. ചിലർക്ക് ഉറക്കം കൂടുതലാണ് പ്രശ്‌നം. എന്ത് തന്നെയായാലും ഉറക്കം കുറവുള്ളവരും കൂടുതൽ ഉള്ളവരും ഒരുപോലെ അനുഭവിക്കുന്ന പ്രശ്‌നമാണ് ഉറക്കത്തിൽ വായിൽ നിന്നും ഉമിനീർ ഒലിച്ചിറങ്ങുന്നത്. വളരെ അറപ്പുളവാക്കുന്ന കാര്യമാണിത്. സാധാരണ ഗതിയിൽ പകൽ സമയത്ത് ഉമിനീരിന്റെ ഉത്പാദനം വർദ്ധിക്കുകയും രാത്രിയിൽ കുറയുകയും ചെയ്യേണ്ടതാണ്. എന്നാൽ ചിലർക്ക് രാത്രി ഉറങ്ങുമ്പോഴും ഉമിനീർ വായിൽ ഉത്പാദിപ്പിക്കപ്പെട്ടു കൊണ്ടിരിക്കും. ഉറക്കത്തിൽ നിരന്തരമായി ഇങ്ങനെ ഉമിനീർ ഒലിച്ചിറങ്ങുന്നത് മോശം ആരോഗ്യത്തിന്റെ ലക്ഷണമാണ്.ഇത് നിർജലീകരണം, അസ്വസ്ഥത, വായ്നാറ്റം എന്നിവയ്ക്കെല്ലാം കാരണമാകാം.
രാത്രിയിൽ നമ്മൾ ഉറങ്ങുന്ന സമയത്ത് വായയുടെ ഭാഗത്തുള്ള മസിലുകൾ റിലാക്സ്ഡ് ആയിപ്പോകും. അപ്പോൾ വായ ചിലറിയാതെ തന്നെ തുറന്നു പോകാനും ഇടയുണ്ട്. ഇത്തരം സന്ദർഭത്തിലാണ് ഈ ഉമിനീർ പുറത്ത് പോകുന്നത്. പ്രത്യേകിച്ചും കിടക്കുന്ന പൊസിഷൻ അനുസരിച്ച്. ചരിഞ്ഞു കിടന്നാലോ ഇതു പോലെ കമഴ്ന്ന് വയറമർന്ന് കിടന്നാലോ ഇത്തരം സാധ്യത കൂടുതലുമാണ്. ഇത് രോഗാവസ്ഥയല്ലെങ്കിലും ചില രോഗങ്ങളുടെ ലക്ഷണമായി പ്രകടമായക്കാം.
സൈനസ്, മൂക്കടപ്പ് പോലുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ മൂക്കിലൂടെ ശ്വാസോച്ഛാസം നടത്താൻ ബുദ്ധിമുട്ടായി വരും. ഇത്തരം സന്ദർഭത്തിൽ വായിലൂടെ ശ്വാസമെടുക്കുകയും ചെയ്യും. വായ തുറന്നിരിയ്ക്കുന്ന ഇത്തരം സന്ദർഭത്തിൽ വായിലൂടെ ഉമിനീർ പോകാൻ സാധ്യതയേറെയാണ്.കൂർക്കം വലി, സ്ലീപ് ആപ്നിയ പോലുള്ള പ്രശ്നങ്ങളെങ്കിൽ ഇത്തരത്തിൽ വായിലൂടെ ഉമിനീർ പുറത്തു പോകാം.ഉറക്കത്തിൽ ശ്വാസം നിലയ്ക്കുന്ന രോഗാവസ്ഥയാണ് സ്ലീപ് അപ്നിയ. ഉറക്കെയുള്ള കൂർക്കംവലി, ശ്വാസംമുട്ടുന്നത് പോലെയുള്ള ശബ്ദങ്ങൾ, ദിവസം മുഴുവനുമുള്ള ക്ഷീണം എന്നിവയെല്ലാമാണ് സ്ലീപ് അപ്നിയയുടെ മറ്റ് ലക്ഷണങ്ങൾ.
ഗ്യാസ്ട്രോഇന്റസ്റ്റൈനൽ റീഫ്ളക്സ് ഡിസോഡർ എന്നതിന്റെ ചുരുക്കമാണ് ജെർഡ്. ഈ ദഹനപ്രശ്നം അന്നനാളിയുടെ ഉള്ളിലെ ആവരണത്തിന് ക്ഷതമേൽപ്പിക്കുന്നത് വഴി വയറിലെ വസ്തുക്കൾ അന്നനാളിയിലൂടെ തിരികെ കയറി വരാൻ ഇടയാക്കുന്നു. വിഴുങ്ങാൻ ബുദ്ധിമുട്ട്, തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്ന തോന്നൽ, ചുമ എന്നിവയെല്ലാം ജെർഡ് മൂലം വരാം. ചിലരിൽ അത് അമിതമായ ഉമിനീർ ഉത്പാദനത്തിലേക്കും നയിക്കാം.
നമ്മുടെ വയറിനെ ബാധിയ്ക്കുന്ന നെഞ്ചെരിച്ചിൽ, പുളിച്ചു തികട്ടൽ, ഏമ്പക്കം പോലുള്ള ആരോഗ്യ പ്രശ്നങ്ങളെങ്കിൽ ഇത്തരം പ്രശ്നമുണ്ടാകാം. വയററിലെ ആസിഡ് മുകളിലേയ്ക്ക് വന്ന് ഇത് ഉമിനീർ ഗ്രന്ഥികളെ ഉത്തേജിപ്പിയ്ക്കുന്നതു കാരണവും ഇതുണ്ടാകാം. പക്ഷാഘാതം, പാർക്കിൻസൺസ്, കുട്ടികളിൽ കണ്ടു വരുന്ന ഡൗൺ സിൻഡ്രോം, ഓട്ടിസം എന്നിവയെല്ലാം വായിലൂടെ ഉമിനീർ വരുന്നതിന് കാരണമാകാം
ആഹാരം വിഴുങ്ങുമ്പോൾ ഉണ്ടാവുന്ന അവസ്ഥകളിൽ ബുദ്ധിമുട്ട് ഉള്ളവരിലും ഇത്തരം പ്രതിസന്ധികൾ കാണപ്പെടുന്നുണ്ട്. ഇവരിലും ഉമിനീർ വായിൽ ഊറി നിൽക്കുന്നു. ഇതും പലപ്പോഴും ഉറക്കത്തിൽ പുറത്തേക്ക് വരുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് നല്ലതു പോലെ ചവച്ചരച്ച് മാത്രമേ ആഹാരം വിഴുങ്ങാൻ പാടുകയുള്ളൂ. അല്ലെങ്കിൽ അത് പല വിധത്തിൽ ദഹന പ്രശ്നങ്ങൾ നിങ്ങളിൽ ഉണ്ടാക്കുന്നു.
പരിഹാരമായി ചെറു ചൂടുവെള്ളത്തിൽ വായ കഴുകുകയും പല്ലു തേക്കുകയും ചെയ്യുക. ഇത് വായിൽ അമിതമായി ഉമിനീരിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നത് തടയുന്നു. മാത്രമല്ല മോണപഴുപ്പ് പോലുള്ള പ്രശ്നങ്ങൾ ഉള്ളവരിലും ഇത്തരത്തിൽ ഉമിനീരിന്റെ ഉത്പാദനം കൂടുതലായിരിക്കും. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം
Discussion about this post