എറണാകുളം: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ പ്രതിയാ നടൻ സിദ്ദിഖ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. യുവനടി ഉന്നയിച്ച ആരോപണം അടിസഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖ് ഹർജി നൽകിയത്. തന്നെ അപമാനിക്കാൻ ലക്ഷ്യമിട്ടുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് നടിയുടെ പരാതിയെന്നും ഹർജിയിൽ പറയുന്നു.
അഞ്ച് വർഷം മുൻപ് നടി സാമൂഹ്യമാദ്ധ്യമങ്ങളിൽ ഉന്നയിച്ച ആരോപണമാണ് അവർ വീണ്ടും ഉയർത്തിയിരിക്കുന്നത്. അന്ന് അവരെ ബലാത്സംഗം ചെയ്‌തെന്ന് പറഞ്ഞിരുന്നില്ല. ഇപ്പോൾ മാത്രമാണ് ബലാത്സംഗ പരാതി ഉന്നയിച്ചിരിക്കുന്നത്. ഇത് തന്നെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് ആണെന്നും ഹർജിയിൽ പറയുന്നു. മുൻകൂർ ഹർജിയിൽ തീർപ്പാക്കുന്നത് വരെ അറസ്റ്റ് തടയണമെന്നും സിദ്ദിഖ് ഹർജിയിൽ ആവശ്യപ്പെടുന്നു.
തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിൽ വച്ച് സിദ്ദിഖ് തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് യുവനടിയുടെ പരാതി. സംഭവം പുറത്ത് പറയരുതെന്നും ഇനിയും വഴങ്ങിത്തന്നാൽ സിനിമയിൽ അവസരങ്ങൾ നൽകാമെന്ന് സിദ്ദിഖ് പറഞ്ഞു. തന്നെ പൂട്ടിയിട്ട് നടൻ മാദ്ധ്യമങ്ങൾക്ക് പ്രതികരണം നൽകാൻ പോയിരുന്നതായും പരാതിക്കാരി പറയുന്നു.
Discussion about this post