മനസ് പ്രായമായാൽ തന്നെ ജീവിതത്തിനോട് വിരക്തി തോന്നിതുടങ്ങുമല്ലേ… എന്നാൽ തലച്ചോറിനെ പ്രായമാകുന്നത് പതുക്കെയാക്കിയാൽ കൂടുതൽ ചുറുചുറുക്കോടെ ശിഷ്ടകാലം നമുക്ക് ജീവിക്കാം ഇതിന് ഇപ്പോൾ ഒരു മരുന്നും കണ്ടുപിടിച്ചിരിക്കുന്നു ശാസ്ത്രലോകം. കഞ്ചാവിലെ രാസവസ്തുവായ ടെട്രാഹൈഡ്രോകണ്ണാബിനോൾ(ടിഎച്ച്‌സി) എലികളിലെ മസ്തിഷ്‌ക വാർധക്യത്തിന്റെ ലക്ഷണങ്ങളെ ഭേദമാക്കുന്നതിൽ സഹായിച്ചിരിക്കുന്നു.
ജർമ്മനിയിലെയും ഇസ്രായേലിലെയു ഗവേകഷകർ സംയുക്തമായാണ് പഠനം നടത്തിയിരിക്കുന്നത്.എൻഡോകണ്ണാബിനോയിഡ് സിസ്റ്റം, കന്നാബിനോയിഡ് റിസപ്റ്റർ ടൈപ്പ് -1 എന്നിവയുമായി ബന്ധപ്പെട്ടാണ് പഠനം നടത്തിയിരിക്കുന്നത്. ഓരോ ഉപാപചയവും സെൽ മെറ്റബോളിസവും നിയന്ത്രിക്കുന്ന എംടോർ പ്രോട്ടീൻ ഉൾപ്പെടുന്ന ഒരു സിഗ്നലിംഗ് റൂട്ടിലൂടെ ടെട്രാഹൈഡ്രോകണ്ണാബിനോളിന്റെ പ്രായമാകൽ വിരുദ്ധ ഗുണങ്ങൾ പ്രവർത്തിക്കുന്നു എന്നാണ് കണ്ടെത്തൽ.
കഞ്ചാവിലെ സജീവമായ ടിഎച്ച്‌സി എലികളിലെ വൈജ്ഞാനിക കഴിവുകളും സിനപ്‌സ് സാന്ദ്രതയും പുനസ്ഥാപിക്കുന്നതിലൂടെ തലച്ചോറിൽ പ്രായമാകൽ വിരുദ്ധ സ്വഭാവം കൈവരുന്നു. ദീർഘകാല ടിഎച്ച്സി ചികിത്സ തലച്ചോറിലെ ഊർജ്ജവും സിനാപ്റ്റിക് പ്രോട്ടീൻ ഉൽപ്പാദനവും വർദ്ധിപ്പിച്ചുകൊണ്ട് അറിവ് വർദ്ധിപ്പിക്കുന്ന ഫലമുണ്ടാക്കുമെന്നാണ് ഗവേഷകർ കണക്കുകൂട്ടുന്നത്.
Discussion about this post