ബിഎസ്എൻഎൽ ഉപയോക്താക്കളുടെ പ്രവാഹം വർദ്ധിച്ചിരിക്കുകാണ്. പൊതുമേഖല സ്ഥാപനം മികച്ച പ്ലാനുകൾ അവതരിപ്പിക്കുന്ന തിരക്കിലാണ്. കൂടാതെ 4ജി, 5ജി പ്രവർത്തനങ്ങളും വേഗത്തിലാക്കിയിട്ടുണ്ട്. എൻട്രി-ലെവൽ ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഇൻറർനെറ്റ് വേഗത അടുത്തിടെ വർധിപ്പിച്ചാണ് ബിഎസ്എൻഎല്ലിൻറെ നീക്കം . കമ്പനിയുടെ അടിസ്ഥാന ബ്രോഡ്ബാൻഡ് പ്ലാനുകളിൽ വന്ന മാറ്റം എന്തൊക്കെയാണ് എന്ന് നോക്കാം.
മാസം 249 രൂപയുടെ പാക്കേജോടെയാണ് ബിഎസ്എൻഎൽ അടിസ്ഥാന ബ്രോഡ്ബാൻഡ് പ്ലാനുകൾ ആരംഭിക്കുന്നത്.
മുൻപ് ഈ പ്ലാൻ 10 എംബിപിഎസ് വേഗമായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ഇപ്പോൾ ഇത് 25 എംബിപിഎസ് ആക്കി ഉയർത്തിയിട്ടുണ്ട്. 299 രൂപയുടെയും, 329 രൂപയുടെയും പ്ലാനുകൾ 25 എംബിപിഎസ് വേഗം വാഗ്ദാനം ചെയ്യുന്നു. മുമ്പ് ഈ പ്ലാനുകൾ യഥാക്രമം 10 എംബിബിഎസ്, 20 എംബിപിഎസ് വേഗമായിരുന്നു വാഗ്ദാനം ചെയ്തിരുന്നത് .
എന്നാലോ ബിഎസ്എൻഎൽ ഡാറ്റയുടെ പരിധിയിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.
249 രൂപ പ്ലാനിൽ 10 ജിബി ഡാറ്റയും (എഫ്യുപി), 299 രൂപ പ്ലാനിൽ 20 ജിബി ഡാറ്റയും, 329 രൂപ പ്ലാനിൽ 1000 ജിബി ഡാറ്റയുമാണ് ബിഎസ്എൻഎൽ നൽകുന്നത്. പുതിയ ഉപഭോക്താക്കൾക്ക് മാത്രമാണ് 249, 299 രൂപ പ്ലാനുകൾ ലഭ്യമാകൂ എന്ന പ്രത്യേകതയുമുണ്ട്. വളരെ കുറച്ച് ഡാറ്റ മാത്രം ആവശ്യമുള്ളവരെ ലക്ഷ്യമിട്ടുള്ളതാണ് ബിഎസ്എൻഎല്ലിൻറെ ഈ മൂന്ന് എൻട്രി-ലെവൽ ബ്രോഡ്ബാൻഡ് പ്ലാനുകളും.
Discussion about this post