കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് നടി പൊന്നമ്മ. അമ്മയിൽ താര പരിവേഷം ഇല്ലെന്നും എല്ലാവരും പരസ്പര സ്‌നേഹത്തോടെ കഴിയുന്ന ഒരു സംഘടനയാണ് അതെന്നും പൊന്നമ്മ ബാബു പറഞ്ഞു. തങ്ങൾക്കിടയിൽ ഒരു പവർഗ്രൂപ്പില്ലെന്നു ഇനി അങ്ങനെ ഒരു പവർഗ്രൂപ്പുണ്ടെങ്കിൽ അത് ലാലേട്ടനും മമ്മൂക്കയും ആയിരിക്കുമെന്നും പൊന്നമ്മ ബാബു തമാശയായി പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അിമുഖത്തിലാണ് തുറന്നുപറച്ചിൽ.
അഭിമുഖത്തിൽ ഡബ്ല്യുസിസിയെയും പൊന്നമ്മ വിമർശിച്ചു. ഡബ്ല്യൂസിസി തുടങ്ങുന്ന സമയത്ത് മമ്മൂക്കയാണ് അതിന് പിന്തുണ നൽകിയത്. അന്ന് പാർവതിയും മറ്റുള്ളവരും ഒന്നും പുറത്ത് പോയിട്ടില്ല. എന്നിട്ട് അവർ ഒരു സംഘടന രൂപീകരിച്ചപ്പോൾ ഞങ്ങളെ പോലുള്ളവരെ അതിലേക്ക് ചേർക്കണ്ടേ.ഞങ്ങളെ പോലെയുള്ള സ്ത്രീകളെ ചേർക്കാതെ നിന്നിട്ടും ഞങ്ങളുടെ സംഘടനയിൽ ഉള്ളവരാണ് സഹായിച്ചത്. ഇവർ പുറത്ത് പോയിട്ട് ഒരു സംഘടന രൂപീകരിച്ചിട്ട് ഇവർ സ്ത്രീകൾക്ക് വേണ്ടി ചെയ്ത എന്തെങ്കിലും കാര്യങ്ങൾ അറിയാമോ. ഒരു പെണ്ണിന്റെ കണ്ണുനീർ ഒപ്പാനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യത്തിനോ ഇവർ മുൻകൈ എടുത്തിട്ടില്ലെന്ന് പൊന്നമ്മ കുറ്റപ്പെടുത്തി.
ത്തോ ഇരുപതോ വർഷം മുൻപ് നടന്ന കാര്യത്തിന് ഇപ്പോഴല്ല മറുപടി കൊടുക്കേണ്ടത്, അപ്പോൾ തന്നെ കൊടുക്കണം. ഒരു പെണ്ണ് നോ എന്ന് പറയുന്നിടത്ത് തീരും. എവിടെയാണ് അച്ഛനെയും അമ്മയെയും കൂടെ കൊണ്ട് പോയി ജോലി ചെയ്യാൻ പറ്റുന്ന സ്ഥലം. അത്രയും സുരക്ഷിതത്വം ആയിട്ടുള്ള ഒരു സ്ഥലമാണ് സിനിമ. എന്നിട്ടും സഹിക്കാൻ പറ്റുന്നില്ലെങ്കിൽ വിട്ടേക്കണം, വിദ്യാസമ്പന്നയാണെങ്കിൽ വേറെ ജോലി നോക്കണമെന്ന് പൊന്നമ്മ വ്യക്തമാക്കി.
Discussion about this post