ന്യൂഡൽഹി: മലയാള സിനിമാ മേഖലയിലെ ചൂഷണങ്ങളെ കുറിച്ച് തുറന്നുകാട്ടുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, നിരവധി വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. മറ്റ് ഭാഷകളിൽ നിന്നുൾപ്പെടെ നിരവധി പേരാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ബോളിവുഡ് താരം സൽമാൻ ഖാന്റെ മുൻ കാമുകി സോമി അലിയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ നിരാശാജനകമാണെന്ന് സോമി പറഞ്ഞു. ഹേമ കമ്മിറ്റി റപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്ന കാര്യങ്ങൾ നിരാശാജനകവും നിർഭാഗ്യവശാൽ, കേരളത്തിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള സിനിമാ മേഖലയിലെ സ്ത്രീകൾക്കും പരിചിതമായ കാര്യവുമാണ്. 1990കളുടെ അവസാനത്തിൽ ബോളിവുഡിൽ നിന്നുമുണ്ടായ എന്റെ അനുഭവം ഇപ്പോഴത്തെ സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്താൻ കഴിയില്ലായിരിക്കാം. പലപ്പോഴും പ്രതികരിക്കുന്ന സ്ത്രീകളെ നിശബ്ദരാക്കുകയോ അവർക്കെതിരെ പ്രതികരിക്കുകയോ ചെയ്യുന്ന വിഷലിപ്തമായ അന്തരീക്ഷമാണ് ഈ സാഹചര്യം ഉണ്ടാക്കിയെടുത്തത്’- സോമി പറഞ്ഞു.
തന്റെ കരിയറിൽ ഉയർച്ച ഉണ്ടാകണമെങ്കിൽ ഒരു വ്യക്തി വ്യക്തി താമസിക്കുന്ന ഹോട്ടൽ മുറിയിൽ ചെല്ലണമെന്ന് ആവശ്യപ്പെട്ട തരത്തിലുള്ള അനുഭവങ്ങൾ തനിക്കും ഉണ്ടായിട്ടുണ്ട്. ഇത്തരം ചൂഷണങ്ങൾ ഒരിക്കലും ഒരു അടച്ചിട്ട മുറിയിൽ വച്ചല്ല താൻ നേരിടേണ്ടി വന്നിട്ടുള്ളത്. പലരുടെയും മുന്നിൽ വച്ചാണെന്നും സോമി ഓർത്തെടുത്തു.
കുറ്റക്കാർക്കെതിരെ ഒരിക്കലും ഒരു നടപടിയും ഉണ്ടാകുന്നത് താന കണ്ടിട്ടില്ല. നാണക്കേട് കൊണ്ട് തല കുനിച്ച് പോകുന്നവരെ കണ്ടിട്ടുണ്ട്. ബോളിവുഡിലെ പല വലിയ നടന്മാരാൽ ചൂഷണം ചെയ്യപ്പെട്ടതിന് ശേഷം, അതിനാവിലെ തന്നെ ഹോട്ടൽ മുറി ഉപേക്ഷിച്ച് പോകുന്നതും കണ്ടിട്ടുണ്ട്. പ്രതിബദ്ധതയുള്ള കുടുംബം നയിച്ചുകൊണ്ടുപോകുന്നവരും ഉയർന്ന വ്യക്തികളുമെല്ലാം ചൂഷണം ചെയ്യുന്നവരുടെ കൂട്ടത്തിലുണ്ടെന്ന് സോമി പറഞ്ഞു.
Discussion about this post